സുരക്ഷാവീഴ്ചയുണ്ടെന്ന് ബി.ജെ.പി
ആരാധകരുമായി നേരിയ സംഘര്‍ഷം

വിജയിനെ ആദായനികുതി വകുപ്പ് 30 മണിക്കൂറിലേറെ ചോദ്യം ചെയ്തതില്‍ ബിജെപിയുടെ രാഷ്ട്രീയ ഇടപെടലുണ്ടെന്ന ആരോപണത്തിനിടെയാണ് ഉപരോധം.
ഇളയതലപതി വിജയിന്റെ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന നെയ്വേലി ലിഗ്‌നൈറ്റ് കോര്‍പറേഷനു(എന്‍എല്‍സി) മുന്നില്‍ ബിജെപി പ്രവര്‍ത്തകരുടെ ഉപരോധം. സുരക്ഷാ പിഴവുകള്‍ക്കു സാധ്യതയുണ്ടെന്ന് ആരോപിച്ച പ്രവര്‍ത്തകര്‍ ഷൂട്ടിങ് നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. എന്‍എല്‍സി കവാടം ഉപരോധിച്ചതറിഞ്ഞ് താരത്തിന്റെ ആരാധകര്‍ എത്തിയതോടെ ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി. കവാടത്തില്‍ നിന്ന് 8 കി.മീ അകലെയുള്ള തുരങ്കത്തില്‍ നടന്ന ചിത്രീകരണം തടസ്സപ്പെട്ടില്ല. ഷൂട്ടിങ് പൂര്‍ത്തിയാക്കാന്‍ ഇന്നലെ രാവിലെയാണു വിജയ് എന്‍എല്‍സിയില്‍ എത്തിയത്. വിജയിനെ ആദായനികുതി വകുപ്പ് 30 മണിക്കൂറിലേറെ ചോദ്യം ചെയ്തതില്‍ ബിജെപിയുടെ രാഷ്ട്രീയ ഇടപെടലുണ്ടെന്ന ആരോപണത്തിനിടെയാണ് ഉപരോധം. 'ബിഗില്‍' സിനിമയുമായി ബന്ധപ്പെട്ടു നികുതിവെട്ടിപ്പു നടന്നെന്നും നിര്‍മാതാക്കളായ എജിഎസ് സിനിമാസിനു പണം പലിശയ്ക്കു കൊടുത്ത സിനിമാ ഫൈനാന്‍ഷ്യര്‍ അന്‍പുചെഴിയന്റെ പേരിലുള്ള കേസാണ് അന്വേഷിക്കുന്നതെന്നുമാണ് അധികൃതര്‍ പറയുന്നത്. വിജയിന്റെ വീട്ടില്‍ നിന്നു പണമോ രേഖകളോ ലഭിച്ചില്ലെങ്കിലും ചെഴിയനില്‍ നിന്ന് കണക്കില്‍പെടാത്ത 77 കോടി രൂപ പിടിച്ചെടുത്തിരുന്നു.
Photo Courtesy - Google















