എന്ന സുന്ദരിക്രിക്കറ്റര്‍ താരമാകുന്നു
ഇത് ഇന്ത്യക്ക് അഭിമാനനിമിഷം

സൗന്ദര്യം കൊണ്ടും ബാറ്റിങ് മിടുക്ക് കൊണ്ടും ചുരുങ്ങിയ കാലത്തിനുള്ളില്‍ ലോക ക്രിക്കറ്റിലെ സെന്‍സേഷനായി മാറി താരം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയതു മുതല്‍ സ്മൃതിക്ക് ആരാധകര്‍ ഏറെയാണ്
രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച താരങ്ങളുടെ ഏകദിന, ടി20 ടീമുകളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും ഇടം നേടി. 51
ഏകദിനങ്ങളിലും 66 ടി20കളിലും സ്മൃതി ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞിട്ടുണ്ട്. ഇരു ഫോര്‍മാറ്റുകളിലുമായി ആകെ 3476 റണ്‍സാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ വനിതകളുടെ ഏകദിന, ട്വന്റി20 ടീം ഓഫ് ദ ഇയറില്‍ രണ്ടിലും ഇടം പിടിച്ചു സ്മൃതി മന്ദാന. സീസണിലെ തകര്‍പ്പന്‍ പ്രകടനമാണ് ഓപണിംഗ് ബാറ്റിംഗ് താരത്തിന് ഐ സി സിയുടെ ടീം ഓഫ് ദ ഇയറില്‍ ഡബിള്‍ ഒരുക്കിയത്. ഏകദിന ടീമില്‍ മന്ദാനക്ക് പുറമെ, ജുലന്‍ ഗോസാമി, പൂനം യാദവ്, ശിഖ പാണ്ഡെ എന്നിവരും ഇടം പിടിച്ചു. ടി20 ടീമില്‍ ആള്‍ റൗണ്ടര്‍ ദീപ്തി ശര്‍മയും ഇടം പിടിച്ചു. ഇന്ത്യന്‍ ടീമില്‍ വെടിക്കട്ട് ബാറ്റിങ്ങിലൂടെ സ്ഥിരസാന്നിധ്യമായ താരമാണ് മന്ദാന. സൗന്ദര്യം കൊണ്ടും ബാറ്റിങ് മിടുക്ക് കൊണ്ടും ചുരുങ്ങിയ കാലത്തിനുള്ളില്‍ ലോക ക്രിക്കറ്റിലെ സെന്‍സേഷനായി മാറി താരം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയതു മുതല്‍ സ്മൃതിക്ക് ആരാധകര്‍ ഏറെയാണ്. അന്താരാഷ്ട്ര ക്രിക്കറ്റിലെത്തി ചുരുങ്ങിയ കാലം കൊണ്ടു പല റെക്കോര്‍ഡുകളും സ്മൃതി തന്റെ പേരിലാക്കിയിട്ടുണ്ട്. സമീപകാലത്തെ മികച്ച പ്രകടനങ്ങളോടെ സ്മൃതി ഐ.സി.സി ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാമതെത്തി. ഓസ്ട്രേലിയന്‍ താരങ്ങളായ എലിസി പെറി, മെഗ് ലാനിങ് എന്നിവരെ മറികടന്നാണ് ഇന്ത്യന്‍ താരം ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചത്. എന്നാല്‍ പരിക്കിനെത്തുടര്‍ന്ന് മത്സരങ്ങളില്‍ നിന്ന് വിട്ട് നിന്നത് താരത്തിന് തിരിച്ചടിയായിരുന്നു. നേരത്തെ 2018-ലെ ഐ.സി.സിയുടെ മികച്ച വനിതാ ക്രിക്കറ്റ് താരത്തിനുള്ള പുരസ്‌കാരവും (റേച്ചല്‍ ഹെയ്ഹൊ ഫ്ളിന്റ്) സ്മൃതി മന്ദാനയ്ക്കായിരുന്നു. ഐ.സി.സിയുടെ മികച്ച വനിതാ ഏകദിന താരവും സ്മൃതി തന്നെയായിരുന്നു.
Photo Courtesy - Google











