11:58pm 17 January 2026
NEWS
സെക്‌സില്ലാതെ 100 ദിവസം എങ്ങിനെ
ജീവിക്കുമെന്ന് അയാള്‍ ചോദിച്ചു
ബോസിനെ തൃപ്തിപ്പെടുത്തണം

01/02/2020  12:58 PM IST
Keralasabdam Online Desk
സെക്‌സില്ലാതെ 100 ദിവസം
HIGHLIGHTS

സെക്സില്ലാതെ 100 ദിവസം നിങ്ങള്‍ എങ്ങനെ ജീവിക്കുമെന്നും അണിയറ പ്രവര്‍ത്തകരില്‍ ഒരാള്‍ ചോദിച്ചതായി ഗായത്രി പരാതിയില്‍ പറയുന്നു. ഗായത്രി പരാതിയില്‍ പറയുന്നതിങ്ങനെ - മാര്‍ച്ച് 19നാണ് രഘു എന്നയാള്‍ എന്നെ വിളിച്ച് ബിഗ്‌ബോസ് സീസണ്‍-3 യില്‍ സെലക്ടായ കാര്യം പറയുന്നത്

നപ്രിയ റിയാലിറ്റി ഷോ ബിഗ് ബോസിന്റെ തെലുങ്ക് പതിപ്പ് വിവാദത്തിലേക്ക്. പരിപാടിയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ഗായത്രി ഗുപ്ത. ഷോയിലും കാസ്റ്റിംഗ് കൗച്ച് നടക്കുന്നുണ്ടെന്നാണ് ഗായത്രിയുടെ വെളിപ്പെടുത്തല്‍. രണ്ടര മാസങ്ങള്‍ക്ക് മുന്‍പ് ഷോയില്‍ തന്നോട് പങ്കെടുക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സമ്മതം കൂടാതെ കരാറില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്നും ഗായത്രി പറയുന്നു. സെക്സില്ലാതെ 100 ദിവസം നിങ്ങള്‍ എങ്ങനെ ജീവിക്കുമെന്നും അണിയറ പ്രവര്‍ത്തകരില്‍ ഒരാള്‍ ചോദിച്ചതായി ഗായത്രി പരാതിയില്‍ പറയുന്നു. ഗായത്രി പരാതിയില്‍ പറയുന്നതിങ്ങനെ. - മാര്‍ച്ച് 19നാണ് രഘു എന്നയാള്‍ എന്നെ വിളിച്ച് ബിഗ്‌ബോസ് സീസണ്‍-3 യില്‍ സെലക്ടായ കാര്യം പറയുന്നത്. ജൂലൈ മൂന്നാം വാരത്തിലാണ് ഷോ തുടങ്ങുന്നത്. പിന്നീട് ഫിലിംനഗറിലെ ഹോട്ടലില്‍ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് സംസാരിക്കാന്‍ ക്ഷണിച്ചു. ഷോയില്‍ പങ്കെടുക്കുന്നതിനാല്‍ 100 ദിവസം ഏത് സിനിമാ ഓഫറുകളും സ്വീകരിക്കരുതെന്ന് അവര്‍ പറഞ്ഞു. ഒരാഴ്ച്ചയ്ക്ക് ശേഷം ഷോയെക്കുറിച്ചുള്ള അവസാനഘട്ട വിശദീകരണം നല്‍കാന്‍ രഘു, അഭിഷേക്, രവികാന്ത് എന്നിവര്‍ എന്റെ വീട്ടിലെത്തി. അതില്‍ ഒരാള്‍ സെക്‌സില്ലാതെ ബിഗ്‌ബോസ് ഹൗസില്‍ 100 ദിവസം നിങ്ങള്‍ എങ്ങനെ ജീവിക്കും എന്ന് ചോദിച്ചു. ബോസിനെ തൃപ്തിപ്പെടുത്താന്‍ എന്ത് ചെയ്യാന്‍ സാധിക്കുമെന്നും അയാള്‍ ചോദിച്ചു. എന്നാല്‍ ആരാണ് ബോസ് എന്ന് വ്യക്തമാക്കിയിട്ടില്ല.

Photo Courtesy - Google

Tags  
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
EDITORS PICK
img