09:33am 18 January 2026
NEWS
എല്ലാം എന്റെ തെറ്റ്, എന്റെ മാത്രം ...
ബിഗ് ബോസ് -2 ഷോയില്‍ ആര്യ
പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു



13/01/2020  04:32 AM IST
Keralasabdam Online Desk
ആര്യ പൊട്ടിക്കരഞ്ഞു
HIGHLIGHTS

ബിഎ സാഹിത്യം പഠിക്കാന്‍ ചേര്‍ന്ന് ഒരു വര്‍ഷം പൂര്‍ത്തിയാക്കും മുമ്പ് വിവാഹം നടന്നു. പതിനെട്ടാം വയസ്സിലായിരുന്നു എന്റെ കല്യാണം. ഭര്‍ത്താവ് അപ്പോള്‍ ജോലിക്ക് കയറിയിട്ടേ ഉണ്ടായിരുന്നുള്ളൂ. സാമ്പത്തികമായി ഞങ്ങള്‍ രണ്ടുപേരും സെറ്റില്‍ഡ് ആയിരുന്നില്ല. സ്വന്തമായി വരുമാനം കണ്ടെത്തേണ്ടത് അപ്പോള്‍ ആവശ്യമായിരുന്നു. അങ്ങനെ മോഡലിംഗ് തുടങ്ങി. പിന്നീട് പരസ്യങ്ങളും സീരിയലുകളും ചെയ്തു. 2012ല്‍ ഒരു മകള്‍ ജനിച്ചു. ഞാന്‍ അവതരിപ്പിച്ച ഒരു സ്‌കിറ്റ് കണ്ടിട്ടാണ് ബഡായി ബംഗ്ലാവിലേക്ക് ക്ഷണം ലഭിക്കുന്നത്

ബിഗ് ബോസ് സീസണ്‍ ടു ഷോയില്‍ പൊട്ടിക്കരഞ്ഞ് അവതാരക ആര്യ. കഴിഞ്ഞ ദിവസം സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് ഷോയില്‍ മത്സരാര്‍ത്ഥിയായ ആര്യ തന്റെ വിവാഹ ജീവിതത്തില്‍ സംഭവിച്ച താളപ്പിഴകളെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം മകളെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുണ്ടെങ്കിലും ഭര്‍ത്താവിനെക്കുറിച്ച് ഇത് വരെ സംസാരിച്ചിട്ടില്ലായിരുന്നു. സീരിയല്‍ നടി അര്‍ച്ചന സുശീലന്റെ സഹോദരന്‍ രോഹിതായിരുന്നു ആര്യയുടെ ഭര്‍ത്താവ്. എട്ട് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതെന്നും, ആ വേര്‍പിരിയലിന്റെ എണ്‍പത്തഞ്ച് ശതമാനവും കാരണം തന്റെ തെറ്റുകളാണെന്നാണ് ആര്യ തുറന്ന് പറഞ്ഞത്. ചെന്നൈ ഇ വി പി ഫിലിം സിറ്റിയിലാണ് ഷോ തുടങ്ങിയത്. ഇനി വലിയ കളികളുമല്ല കളികള്‍ വേറെ ലെവല്‍ എന്ന ടാഗ് ലൈനുമായാണ് ഇത്തവണ ബിഗ് ബോസ് എത്തിയത്. 17 മത്സരാര്‍ത്ഥികളാണ് ബിഗ് ബോസ് ഹൗസില്‍ താമസിക്കാന്‍ എത്തിയത്. ഇവരുടെ ഓരോ നിമിഷങ്ങളും പ്രേക്ഷകര്‍ വീക്ഷിക്കുകയാണ്.  ആര്യയുടെ വാക്കുകള്‍ ഇങ്ങിനെ - ഭര്‍ത്താവായ ആളുമായി ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് എന്റെ പ്രണയം തുടങ്ങിയത്. പത്താം ക്ലാസിലെത്തിയപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും അത് വീട്ടില്‍ അവതരിപ്പിച്ചു. ബിഎ സാഹിത്യം പഠിക്കാന്‍ ചേര്‍ന്ന് ഒരു വര്‍ഷം പൂര്‍ത്തിയാക്കും മുമ്പ് വിവാഹം നടന്നു. പതിനെട്ടാം വയസ്സിലായിരുന്നു എന്റെ കല്യാണം. ഭര്‍ത്താവ് അപ്പോള്‍ ജോലിക്ക് കയറിയിട്ടേ ഉണ്ടായിരുന്നുള്ളൂ. സാമ്പത്തികമായി ഞങ്ങള്‍ രണ്ടുപേരും സെറ്റില്‍ഡ് ആയിരുന്നില്ല. സ്വന്തമായി വരുമാനം കണ്ടെത്തേണ്ടത് അപ്പോള്‍ ആവശ്യമായിരുന്നു. അങ്ങനെ മോഡലിംഗ് തുടങ്ങി. പിന്നീട് പരസ്യങ്ങളും സീരിയലുകളും ചെയ്തു. 2012ല്‍ ഒരു മകള്‍ ജനിച്ചു. ഞാന്‍ അവതരിപ്പിച്ച ഒരു സ്‌കിറ്റ് കണ്ടിട്ടാണ് ബഡായി ബംഗ്ലാവിലേക്ക് ക്ഷണം ലഭിക്കുന്നത്. ദാമ്പത്യത്തിലെ താളപ്പിഴകള്‍ക്ക് 85 ശതമാനവും കാരണം എന്റെ തന്നെ ഭാഗത്തുനിന്ന് സംഭവിച്ച തെറ്റുകളാണ്. ആ ലൈഫ് അങ്ങനെ ആയിപ്പോയതാണ്. ഞങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണകളൊക്കെ ഉണ്ടായിട്ടുണ്ട്. വേര്‍പിരിയലിന്റെ സമയത്ത് പലരും ചോദിച്ചിട്ടുണ്ട്, നിങ്ങള്‍ എന്തുകൊണ്ട് കുട്ടിയെക്കുറിച്ച് ഓര്‍ക്കുന്നില്ലെന്ന്. എന്നാല്‍ ഞങ്ങള്‍ ചിന്തിച്ചത് മറ്റൊരു രീതിയില്‍ ആയിരുന്നു. എന്നും തല്ല് കൂടി ഒരേ മുറിയില്‍ കഴിയുന്ന അച്ഛനെയും അമ്മയെയും കണ്ട് വളരുന്നതിനേക്കാള്‍ രണ്ടിടത്താണെങ്കിലും സന്തോഷത്തോടെ കഴിയുന്ന അച്ഛനെയും അമ്മയെയും അവള്‍ കാണട്ടെ എന്ന് ഞങ്ങള്‍ കരുതി - ആര്യ പറഞ്ഞു.

Photo Courtesy - Google

Tags  
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
EDITORS PICK
img