01:33am 18 January 2026
NEWS
അമല പോള്‍ ബോളിവുഡിലേക്ക്
അരങ്ങേറ്റം വെബ്‌സീരീസില്‍ കൂടി
ഉടന്‍ ഷൂട്ടിങ് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്

30/01/2020  07:50 AM IST
Keralasabdam Online Desk
അമല പോള്‍ ബോളിവുഡിലേക്ക്
HIGHLIGHTS

മഹേഷ് ഭട്ട് പാര്‍വീര്‍ ബാബിയെ കുറിച്ച് ഒരുക്കുന്ന വെബ് സിരീസിലൂടെയാണ് താരം ബോളിവുഡിലേക്ക് എത്തുന്നതെന്നാണ് അമലയുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. ബോളിവുഡിലെ ഏറ്റവും വലിയ ഗ്ലാമര്‍ താരങ്ങളില്‍ ഒരാളായിരുന്നു പാര്‍വീണ്‍ ബാബി

ലയാളിതാരം അമല പോള്‍ ബോളിവുഡിലേക്ക് ചുവടുമാറ്റം നടത്തുന്നു. മഹേഷ് ഭട്ട് ഒരുക്കുന്ന വെബ് സിരീസിലൂടെയായിരിക്കും അമലയുടെ ബോളിവുഡ് അരങ്ങേറ്റം. പുതിയ പ്രൊജക്ടിനെ കുറിച്ച് അമല നടത്തിയ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇത്തരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വരുന്നത്. ഞാന്‍ ബോളിവുഡില്‍ ഒരു പ്രൊജക്ട് സൈന്‍ ചെയ്തു. ഇതുവരെയുള്ളതില്‍ ഞാന്‍ ഏറ്റവും പ്രതീക്ഷയോടെ നോക്കിക്കാണുന്ന ഒന്നാണിത്. ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും - അമല പറഞ്ഞു. സിനിമയാണോ വെബ് സിരീസ് ആണോ എന്ന് പറഞ്ഞില്ലെങ്കിലും മഹേഷ് ഭട്ട് പാര്‍വീര്‍ ബാബിയെ കുറിച്ച് ഒരുക്കുന്ന വെബ് സിരീസിലൂടെയാണ് താരം ബോളിവുഡിലേക്ക് എത്തുന്നതെന്നാണ് അമലയുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. ബോളിവുഡിലെ ഏറ്റവും വലിയ ഗ്ലാമര്‍ താരങ്ങളില്‍ ഒരാളായിരുന്നു പാര്‍വീണ്‍ ബാബി. ഒന്നര വര്‍ഷം നീണ്ട കരിയറില്‍ അമിതാബ് ബച്ചന്‍, ശശി കപൂര്‍, ജിതേന്ദ്ര, മിഥുന്‍ ചക്രവര്‍ത്തി തുടങ്ങിയ മുന്‍നിര നായകന്മാരുടെ നായികയായി നിരവധി സിനിമകളില്‍ അഭിനയിച്ചു. 1985ഓടെ സിനിമ ഉപേക്ഷിച്ച അവരെ 2005 ജനുവരി 22ന് സ്വന്തം വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മഹേഷ് ഭട്ടിന്റെ വോ ലംഹെ (2006) എന്ന ചിത്രത്തിന് പാര്‍വീണ്‍ ബാബിയുടെ ജീവിത കഥയുമായി സാമ്യം ആരോപിക്കപ്പെട്ടിരുന്നു. മുംബൈയില്‍ തുടങ്ങിയ ചിത്രീകരണത്തില്‍ അമല എത്തിയിരുന്നെങ്കിലും ഉടന്‍ കേരളത്തിലേക്ക് മടങ്ങി. അച്ഛന്റെ വേര്‍പാടിനെ തുടര്‍ന്നാണ് അമല കേരളത്തിലെത്തിയത്. തമിഴില്‍ ഏറ്റവും ചര്‍ച്ചയായ ആടൈ എന്ന ചിത്രത്തിന് ശേഷം പുതിയ സിനിമയായ അതോ അന്ത പറവൈ പോലെ ആണ് അമലയുടേതായി പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം.

Photo Courtesy - Google

Tags  
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img