09:59am 18 January 2026
NEWS
പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചോ ?
ദേ അവസാനതീയതി ഡിസംബര്‍ 31 ആണ്
അവസാനനിമിഷം വരെ കാത്തിരിക്കരുത്

16/12/2019  02:07 PM IST
Keralasabdam Online Desk
പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചോ ?
HIGHLIGHTS

സെപ്റ്റംബറില്‍ സുപ്രീംകോടതി കേന്ദ്രത്തിന്റെ പ്രധാന ആധാര്‍ പദ്ധതി ഭരണഘടനാപരമായി സാധുതയുള്ളതാണെന്ന് പ്രഖ്യാപിക്കുകയും ഐ ടി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും പാന്‍ അനുവദിക്കുന്നതിനും ബയോമെട്രിക് ഐഡി നിര്‍ബന്ധമായി തുടരുമെന്നും പറഞ്ഞിരുന്നു

വര്‍ഷം അവസാനത്തോടെ പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണെന്ന് ആദായനികുതി വകുപ്പ്. 'മെച്ചപ്പെട്ട നാളെയെ കെട്ടിപ്പടുക്കുക, ആദായനികുതി സേവനങ്ങളുടെ തടസ്സമില്ലാത്ത നേട്ടങ്ങള്‍ കൊയ്യുന്നതിന്, സുപ്രധാന ബന്ധിപ്പിക്കല്‍ 2019 ഡിസംബര്‍ 31 ന് മുമ്പ് പൂര്‍ത്തിയാക്കുക' വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. സമയപരിധി അവസാനിക്കുന്നതിന് രണ്ടാഴ്ച മുമ്പാണ് ഇത്തരത്തിലൊരു സന്ദേശം വകുപ്പ് പുറപ്പെടുവിക്കുന്നത്. നേരത്തെ പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഈ വര്‍ഷം സെപ്റ്റംബറില്‍ പുറപ്പെടുവിച്ച ഉത്തരവിലൂടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ് (സിബിഡിടി) ഡിസംബര്‍ 31 വരെ നീട്ടിയിരുന്നു. നേരത്തെ, ഈ ലിങ്കേജിന്റെ അവസാന തീയതി സെപ്റ്റംബര്‍ 30 ആയിരുന്നു. ആദായനികുതി വകുപ്പിനായി സിബിഡിടിയാണ് നയ രൂപീകരണം നടത്തുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ സുപ്രീംകോടതി കേന്ദ്രത്തിന്റെ പ്രധാന ആധാര്‍ പദ്ധതി ഭരണഘടനാപരമായി സാധുതയുള്ളതാണെന്ന് പ്രഖ്യാപിക്കുകയും ഐ ടി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും പാന്‍ അനുവദിക്കുന്നതിനും ബയോമെട്രിക് ഐഡി നിര്‍ബന്ധമായി തുടരുമെന്നും പറഞ്ഞിരുന്നു.

Photo Courtesy - Google

Tags  
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
EDITORS PICK
img