10:14pm 11 November 2026
NEWS
മലയാളം മിഷൻ ഖത്തർ സംസ്കൃതി ചാപ്റ്റർ പ്രവേശനോത്സവം: നവ്യാനുഭവമായി
15/11/2025  11:06 AM IST
nila
മലയാളം മിഷൻ ഖത്തർ സംസ്കൃതി ചാപ്റ്റർ പ്രവേശനോത്സവം: നവ്യാനുഭവമായി

 

ദോഹ:മലയാളം മിഷൻ
ഖത്തർ സംസ്കൃതി ചാപ്റ്റർപ്രവേശനോത്സവംനടത്തി. ബിർള പബ്ലിക് സ്കൂൾഓഡിറ്റോറിയത്തിൽഔദ്യോഗിക ഗാനാലാപനത്തോടെ ആരംഭിച്ച ചടങ്ങിൽ  തുടർന്നെത്തിയ കവിതകളുടെ ജുഗൽബന്ധി പുതുമയാർന്ന കലാ പ്രകടനമായി. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം മലയാളം മിഷൻ ഡയറക്ടറും പ്രശസ്ത കവിയുമായ  മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു, മലയാളം മിഷൻ ഖത്തർ സംസ്കൃതി ചാപ്റ്റർ പ്രസിഡണ്ട് ഡോ. പ്രതിഭാ രതീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മലയാളം മിഷൻ ഖത്തർ സംസ്കൃതി ചാപ്റ്റർ ചെയർമാനും, നോർക്ക റൂട്ട്സ് ഡയറക്ടറും ആയ  CV റപ്പായി, ദോഹ ഇമ്മാനുവൽ മാർത്തോമാ ചർച്ച് വികാരി, ഫാദർ ലിൻവിൻ, സംസ്കൃതി ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം, സംസ്കൃതി പ്രസിഡൻ്റ് സാബിത് സഹീർ, പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ  EM സുധീർ, ഭാഷാധ്യാപകൻ ഡോ. ഗിരീഷ് കുമാർ എന്നിവർ ആശംസകൾ നേർന്നു. മലയാളം മിഷൻ ഖത്തർ സംസ്കൃതി ചാപ്റ്റർ സെക്രട്ടറി ബിജു പി മംഗലം സ്വാഗതവും, പ്രോഗ്രാം കൺവീനർ മിജു ജേക്കബ് നന്ദിയും പ്രകാശിപ്പിച്ചു.
സാംസ്കാരിക സമ്മേളനത്തിന് ശേഷം അരങ്ങേറിയ ഭാഷാഞ്ജലി മലയാള സാഹിത്യത്തെ തന്നെ വിപുലമായി അടയാളപ്പെടുത്തുന്ന കലാവിഷ്‌കാരമായി. അൽഫോൺസച്ചനും, കുട്ടികൃഷ്ണ മാരാരും, ഒഥല്ലോയും ഭീമനും, ലേഡി മാക്ബെത്തും, ദ്രൗപദിയും, ജൂലിയറ്റും, നാരായണിയും, കുമാരനാശാനും, ആനന്ദ ഭിക്ഷുവും, മാതംഗിയും. വൈക്കം മുഹമ്മദ് ബഷീറും, സുഗത കുമാരിയും, ഓ വി വിജയനും ഒക്കെ നിറഞ്ഞാടിയ, ഗാനാവിഷ്കാരങ്ങളും കവിതാവിഷ്കാരങ്ങളും സമഞ്ജസമായി സമ്മേളിച്ച, ഭാഷാഞ്ജലി ആസ്വാദക ലോകത്തിന് എക്കാലത്തേക്കും ഉള്ള അനുഭവമായി മാറുകയായിരുന്നു.  
ഭാഷാഞ്ജലിയെ തുടർന്ന് മലയാളം മിഷൻ ഖത്തർ സംസ്കൃതി ചാപ്റ്റർ അധ്യാപകർക്കുള്ള കേരള സർക്കാർ നൽകുന്ന ബാഡ്ജ് വിതരണവും. 100 ശതമാനം വിജയത്തോടെ കണിക്കൊന്ന കോഴ്സ് പൂർത്തിയാക്കി സൂര്യകാന്തി കോഴ്സിലേക്ക് കടക്കുന്ന ആദ്യ ബാച്ചിലെ 87 കുട്ടികൾക്ക് ഉള്ള സർട്ടിഫിക്കറ്റ് വിതരണവും മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട നിർവ്വഹിച്ചു. മലയാളം മിഷൻ ഡയറക്ടർക്കുളള ചാപ്റ്ററിൻ്റെ ഉപഹാരം സംസ്കൃതി ജനറൽ സെക്രട്ടറി  ഷംസീർ അരിക്കുളവും , ഭാഷാധ്യാപകൻ ഡോ. ഗിരീഷ് കുമാറിനുള്ള ഉപഹാരം സംസ്കൃതി പ്രസിഡൻ്റ്  സാബിത് സഹീറും, ബിർളാ സ്‌കൂളിനുള്ള ഉപഹാരം പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ  EM സുധീറും നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img