01:09am 30 May 2026
NEWS
മലയാളം മിഷൻ ഖത്തർ സംസ്കൃതി ചാപ്റ്റർ ദേശീയ ശാസ്ത്രദിനം ആഘോഷിച്ചു.
26/02/2025  09:36 PM IST
മലയാളം മിഷൻ ഖത്തർ സംസ്കൃതി ചാപ്റ്റർ ദേശീയ ശാസ്ത്രദിനം ആഘോഷിച്ചു.

ദോഹ: മലയാളം മിഷൻ ഖത്തർ സംസ്കൃതി ചാപ്റ്റർ ദേശീയ ശാസ്ത്രദിന ആഘോഷം നടത്തി.
ബർവ കോമേഴ്‌സിയൽ അവന്യു വൈബ്രന്റ് ഹാളിൽ നടന്ന പരിപാടിയിൽ 150 മലയാളം മിഷൻ പഠിതാക്കാളായ കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു.
കോഴിക്കോട് യെൻ ഐ ടി ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ഗവേഷകൻ അനൂപ് എം വി ക്ലാസ്സ്‌ നയിച്ചു. ഇന്ത്യയിലെ ശാസ്ത്ര സംസ്കാരം രൂപപ്പെടുത്തിയ പ്രശസ്ത ശാസ്ത്രജ്ഞരെ കുറിച്ച് കുട്ടികൾ അവതരണം നടത്തി.  

തുടർന്ന് ജൂനിയർ സീനിയർ വിഭാഗങ്ങളിൽ ആയി നടത്തിയ ക്വിസ് മത്സരത്തിൽ സമ്മാനർഹരായവർക്ക് സംസ്കൃതി സെക്രട്ടറി ഷംസീർ അരിക്കുളം സർട്ടിഫിക്കറ്റുകൾ നൽകി.ചാപ്റ്റർ പ്രസിഡന്റ്‌ ഡോ. പ്രതിഭ രതീഷ് ശാസ്ത്രദിന സന്ദേശം നൽകി.ചാപ്റ്റർ സെക്രട്ടറി ബിജു പി മംഗലം നിയന്ത്രിച്ച പരിപാടിക്ക് ചാപ്റ്റർ കോർഡിനേറ്റർ സന്തോഷ് ഒ കെ,  ടെക്നിക്കൽ ടീം കൺവീനർ ശിവദാസ് ഏലംകുളം, ഷാനവാസ്‌ ഇലച്ചോല എന്നിവർക്ക് ഒപ്പം സെന്റർ കോർഡിനേറ്റർ മാരും നേതൃത്വം നൽകി.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img