
ദോഹ : മലയാളം മിഷൻ ഖത്തർ സംസ്കൃതി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രവേശനോത്സവം പ്രശ്‌സ്ത കവിയും മലയാളംമിഷൻ ഡയറക്റ്ററുമായ മുരുകൻ കാട്ടാക്കട ഉൽഘാടനം ചെയ്യും. ബിർള പബ്ലിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ മലയാളം മിഷൻ ഖത്തർ സംസ്കൃതി ചാപ്റ്റർ ചെയർമാനും .നോർക്കാറൂട്സ്ഡയറക്ടറുമായ സി. വി. റപ്പായി ഉൾപ്പടെയുള്ള പ്രമുഖ വ്യക്തികൾ പങ്കെടുക്കും. നവംബർ എഴ്
വെള്ളിയാഴ്ച്ച വൈകിട്ട് അഞ്ച് മുതൽ ബിർള പബ്ലിക് സ്കൂൾ ആഡിറ്റോറിയത്തിൽ ആകും പരിപാടികൾ നടക്കുക.
കഴിഞ്ഞ രണ്ട് വർഷങ്ങളായി നടക്കുന്ന
കണിക്കൊന്ന പഠനം പൂർത്തിയാക്കി ,
100% വിജയം കൈവരിച്ച് സൂര്യകാന്തി
കോഴ്സിലേയ്ക്ക് പ്രവേശിക്കുന്ന തൊണ്ണൂറ് വിദ്ധ്യാർഥികളുടെ സർട്ടിഫിക്കറ്റുകൾ ചടങ്ങിൽ കൈമാറും.
കണിക്കൊന്ന കോഴ്സിൻ്റെ പുതിയ ബാച്ചുകൾക്കും തുടക്കമാവും.
മലയാളം മിഷൻ ഖത്തർ സംസ്കൃതി ചാപ്റ്റർ അധ്യാപകർക്കുള്ള ബാഡ്ജുകളും ചടങ്ങിൽ വിതരണം ചെയ്യും.
മലയാളം മിഷൻ കുട്ടികളും ഭാഷാ പ്രവർത്തകരും ചേർന്ന് അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും പ്രവേശനോത്സവത്തിൻ്റെ ഭാഗമായി നടത്തപ്പെടും.











