01:49am 31 October 2026
NEWS
ചാവറയിൽ മലയാള ഭാഷ വാരാചരണം
30/10/2026  10:37 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ചാവറയിൽ മലയാള ഭാഷ വാരാചരണം

കൊച്ചി : ചാവറ കൾച്ചറൽ സെന്ററിൽ മലയാള ഭാഷ വാരാചരണംനവംബർ ഒന്ന് മുതൽ ആറ് വരെ നടത്തുന്നു.  നവംബർ 1 ഞായറാഴ്ച വൈകുന്നേരം 5 30ന് പ്രശസ്ത എഴുത്തുകാരി സാറ ജോസഫ്  ഭാഷ വാരാചരണം ഉദ്ഘാടനം ചെയ്തു മുഖ്യപ്രഭാഷണം നിർവഹിക്കും. കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറി ആർ. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിക്കുന്നു.  തുടർന്ന് വേൾഡ് ഓഫ് അവതരിപ്പിക്കുന്ന വിസിൽ സംഗീതം,  വിസിൽ കവിതകളുടെ സായാഹ്നം. ചൂളമടിക്കാരുടെ കൂട്ടായ്മയായ വേൾഡ് ഓഫ് വിസിലേഴ്‌സ് ചാവറ കൾച്ചറൽ സെന്ററിന്റെ സഹകരണത്തോടെ രണ്ട് ലോക റെക്കോർഡുകൾ സ്ഥാപിക്കുന്നതിനായിട്ടുള്ള ഉദ്യമത്തിന് നവംബർ ഒന്നിന് തുടക്കം കുറിക്കുന്നു.  ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി എം ഐ., ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്ററും അസി. ഡയറക്ടറുമായി ഫാ. എമിൽ  പുള്ളിക്കാട്ടിൽ സി എം ഐ എന്നിവർ പ്രസംഗിക്കും.

നവംബർ രണ്ടിന് വൈകുന്നേരം 5:30ന് കഥ നോവൽ സാഹിത്യം,  എന്ന വിഷയത്തിൽ പ്രശസ്ത എഴുത്തുകാരൻ പി.എഫ് മാത്യൂസ് മുഖ്യപ്രഭാഷണവും ശ്രീ രാജേഷ് വെങ്ങോല പ്രഭാഷണവും നടത്തുന്നു. ജോർജ് ജോസഫ് കെ അധ്യക്ഷത വഹിക്കും.

നവംബർ 3 ചൊവ്വാഴ്ച വൈകുന്നേരം 5.30 ന് നിരൂപണ സാഹിത്യം,  എന്ന വിഷയത്തിൽ എം.കെ ഹരികുമാർ,  ഡോ. സുമി ജോyi ഓലിയപ്പുറം എന്നിവർ പ്രഭാഷണം നടത്തും . എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡണ്ട് ഡി. ബി. ബിനു അധ്യക്ഷത വഹിക്കും. 
 നവംബർ 4 ബുധനാഴ്ച വൈകുന്നേരം 5:30ന് മലയാള കവിത,  ആസ്വാദനം പുതിയ വഴിത്തിരിവുകൾ,  എന്ന വിഷയത്തിൽ  കവി സെബാസ്റ്റ്യൻ പ്രഭാഷണം നടത്തും. കെ.അജിത് കുമാർ അധ്യക്ഷത വഹിക്കും. നവംബർ 5 വ്യാഴാഴ്ച വൈകുന്നേരം 5 30ന് നാടകം, നവ ഭാവുകത്വങ്ങൾ എന്ന വിഷയത്തിൽ  നാടകകൃത്തും സംവിധായകനുമായ ടി എം എബ്രഹാം,തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമ അസി. പ്രൊഫസർ വിനോദ് വി നാരായണൻ എന്നിവർ പ്രഭാഷണം നടത്തും. സെന്റ് ജോസഫ് ആശ്രമം സുപ്പീരിയർ ഫാ. മാത്യു കോയിക്കര സി. എം. ഐ., അധ്യക്ഷത വഹിക്കും.

നവംബർ 6 വെള്ളിയാഴ്ച വൈകുന്നേരം 5 30ന് സിനിമ എന്ന വിഷയത്തിൽ പ്രൊഫസർ സെബാസ്റ്റ്യൻ ആന്റണി പ്രഭാഷണം നടത്തും. മലയാള ഭാഷാ വാരാചരണ പരിപാടികളിൽ സാഹിത്യ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി. എം. ഐ. അറിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img