10:37pm 31 July 2026
NEWS
'പെൺ ലുക്കില്‍' പ്രിയ താരങ്ങള്‍; വീഡിയോ വൈറൽ

03/02/2025  01:30 PM IST
nila
പെൺ ലുക്കില്‍ പ്രിയ താരങ്ങള്‍; വീഡിയോ വൈറൽ

മലയാളികളുടെ പ്രിയ താരങ്ങൾ പെൺവേഷത്തിലെത്തിയ വീഡിയോ സൈബർ ലോകത്ത് വൈറലായിരിക്കുകയാണ്.  കാസർ​കോട് സ്വദേശിയായ ദീപേഷ്  എഐ(ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സാങ്കേതിക വിദ്യയുടെ സഹായത്തോടെ തയ്യാറാക്കിയ വീഡിയോയാണ് പ്രചരിക്കുന്നത്. ഉണ്ണി മുകുന്ദൻ, പൃഥ്വിരാജ്, ബേസിൽ ജോസഫ്, മോഹൻലാൽ, കമൽഹാസൻ, വിക്രം, ഷാരൂഖ് ഖാൻ, ഹൃത്വിക് റോഷൻ, ദുൽഖർ സൽമാൻ, അല്ലു അർജുൻ തുടങ്ങിയ താരങ്ങൾ സ്ത്രീകളായിരുന്നെങ്കിൽ എങ്ങനെയെന്നത് വീഡിയോയിൽ കാണാം. 

വീഡിയോ പുറത്തുവന്നതിന് പിന്നാലെ രസകരമായ കമന്റുകളുമായി ആരാധകരും രം​ഗത്ത് എത്തി. 'ഷാരൂഖ്- ഗൗരി ഖാനെ പോലെ ഉണ്ണി പൊളി ഒരു രക്ഷയും ഇല്ല. ഋത്വിക്- ദീപികയെ പോലെ', എന്നിങ്ങനെയാണ് കമന്റുകൾ. മോഹൻലാലിനെ കണ്ടപ്പോൾ ​ഹണി റോസിനെ ഓർമ്മവരുന്നു എന്ന് പറഞ്ഞവരുമുണ്ട്! എന്തായാലും പ്രിയ താരങ്ങളുടെ പെൺ വേഷങ്ങൾ കണ്ട് ആരാധകർ അമ്പരന്നിരിക്കുകയാണ്. 

ലേസി ഡിസൈനർ എന്ന ഇൻസ്റ്റാ​ഗ്രാം പേജിലാണ് വീഡിയോ പബ്ലിഷ് ചെയ്തിരിക്കുന്നത്. ഐറ്റി മേഖലയിൽ ജോലി ചെയ്യുന്ന ആളാണ് ദീപേഷ്. നേരത്തെ മായാവി സിനിമ ആയാലുള്ള കാസ്റ്റിങ്ങിനെ സംബന്ധിച്ച എഐ ഫോട്ടോകൾ ദീപേഷ് ചെയ്തിരുന്നു. ഇത് ഏറെ ശ്രദ്ധനേടുകയും ചെയ്തു. 'മോളിവുഡ് ബേബീസ്' എന്ന പേരിൽ ചെയ്ത എഐ വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img