കൊച്ചി : മലയാള ഭാഷയെ ഉദ്ധരിക്കുന്നതിനും ഭാഷാ സ്നേഹികളെ ആദരിക്കുന്നതിനുമായി പ്രവർത്തിക്കുന്ന മലയാള പുരസ്‌കാര സമിതിയുടെ നേതൃത്വത്തിൽ കല, സാഹിത്യ, സാംസ്കാരിക, മാധ്യമ, കാർഷിക, വൈദ്യ, വ്യവസായ, കായിക, നൃത്ത, നാടക സംഗീത, ചലച്ചിത്ര, പരമ്പര, ഹ്രസ്വചിത്ര, കരകൗശല, സാമൂഹ്യസേവന, ജീവകാരുണ്യ പ്രവർത്തനരംഗങ്ങളിൽ മികവു പുലർത്തുകയും മലയാള സംസ്‌കാരത്തിന് പ്രാധാന്യം നൽകുകയും ചെയ്ത വ്യക്തിത്വങ്ങൾക്ക് മലയാളപുരസ്‌കാരസമിതി നൽകിവരുന്ന " മലയാള പുരസ്‌കാരം 1200 " സമ്മാനിച്ചു . ഹരിഹരൻ, മധു അമ്പാട്ട്, ശ്രീകുമാരി രാമചന്ദ്രൻ, മരട് രഘുനാഥ്, ബ്ലെസി, മമിത ബൈജു, ഷാജി ഇടപ്പള്ളി, രാഹുൽ സദാശിവൻ, അരുൺ നാരായൺ, സിദ്ധാർഥ് ഭരതൻ, ചിന്നു ചാന്ദ്നി,കെ.ആർ ഗോകുൽ, നഹാസ് നാസ്സർ,മാനുഷി ഖൈർ, അജയൻ ചാലിശ്ശേരി, ഹരിത ബാലകൃഷ്ണൻ, തുടങ്ങി അമ്പതോളം പ്രതിഭകൾ മലയാളപുരസ്‌കാരം ഏറ്റുവാങ്ങി.എറണാകുളം കവിയൂർ പൊന്നമ്മ നഗറിൽ (വുമൺസ് അസോസിയേഷൻ ഹാൾ ) നടന്ന സമ്മേളനം തദ്ദേശ സ്വയംഭരണ സ്ഥാപന ഓംബൂഡ്സ്മാൻ ജസ്റ്റീസ് പി.എസ്. ഗോപിനാഥൻ ഉദ്‌ഘാടനം ചെയ്തു. മലയാളപുരസ്‌കാരസമിതി അദ്ധ്യക്ഷൻ ജി കെ പിള്ള തെക്കേടത്ത് അധ്യക്ഷത വഹിച്ചു. സ്ഥാപക ജനറൽ സെക്രട്ടറി ഇസ്മയിൽ കൊട്ടാരപ്പാട്ട് , ഹരിഹരൻ, ബ്ലെസി, ചലച്ചിത്ര നിർമ്മാതാവ്' ജെ ജെ കുറ്റിക്കാട്ട് , നാഷിദ് നൈനാർ , ജോഷി എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു
ഫോട്ടോ
മലയാളപുരസ്‌കാരസമിതി ഏർപ്പെടുത്തിയ " മലയാള പുരസ്‌കാരം വിതരണ സമ്മേളനം ജസ്റ്റീസ് പി.എസ്. ഗോപിനാഥൻ ഉദ്‌ഘാടനം ചെയ്യുന്നു