05:25am 07 October 2026
NEWS
ജീവനൊടുക്കും മുമ്പ് ഇരുവരും വീഡിയോ കോളിൽ സംസാരിച്ചു; ബാങ്ക് ജീവനക്കാരിയായ യുവതിയും പ്രതിശ്രുത വരനും ജീവനൊടുക്കി
12/08/2026  08:05 PM IST
nila
ജീവനൊടുക്കും മുമ്പ് ഇരുവരും വീഡിയോ കോളിൽ സംസാരിച്ചു; ബാങ്ക് ജീവനക്കാരിയായ യുവതിയും പ്രതിശ്രുത വരനും ജീവനൊടുക്കി

കാസർകോട്: കർണാടകയിൽ മലയാളി ബാങ്ക് ജീവനക്കാരിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ പ്രതിശ്രുത വരനെയും മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ അമ്പലത്തട്ട് സ്വദേശി വി. അമൽ ആണ് എറണാകുളത്തെ ഹോട്ടൽ മുറിയിൽ മരിച്ചത്. എറണാകുളത്ത് ജോലി ചെയ്തുവരികയായിരുന്നു അമൽ.

കാസർകോട് പൂച്ചക്കാട് കിഴക്കേക്കരയിലെ തയ്യിൽ വീട്ടിൽ ചന്ദ്രന്റെ മകൾ പി. അനുശ്രീ (24)യെ ആണ് നേരത്തെ കർണാടകയിലെ എസ്‌ബിഐ ഇൻസൂർ ശാഖയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും വിവാഹം ഡിസംബർ 26ന് നിശ്ചയിച്ചിരുന്നതായിരുന്നു.

അനുശ്രീയുടെ മരണത്തിന് പിന്നാലെയാണ് അമലിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് മുൻപ് ഇരുവരും വീഡിയോ കോളിൽ സംസാരിച്ചിരുന്നതായും വിവരമുണ്ട്.

സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. അനുശ്രീയുടെ മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത ലഭിച്ചിട്ടില്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kasaragod
img