01:39am 08 November 2026
NEWS
ലഹരി മയക്ക് മരുന്നിനെതിരെ ബോധവത്കരണവുമായി മലാറക്കൽ മഹല്ല് ഇഫ്താർ സംഗമം ശ്രദ്ധേയമായി


27/03/2025  07:24 AM IST
nila
ലഹരി മയക്ക് മരുന്നിനെതിരെ ബോധവത്കരണവുമായി മലാറക്കൽ മഹല്ല് ഇഫ്താർ സംഗമം ശ്രദ്ധേയമായി

ദോഹ: ലഹരി മരുന്ന് സാമൂഹ്യ പ്രതിരോധം അത്യാവശ്യമാണെന്ന് വില്ലിയാപ്പള്ളി മലാറക്കൽ മഹല്ല് ഖത്തർ കമ്മിറ്റി ദോഹയിലെ അരോമ ദർബാർ ഹാളിൽ നടത്തിയ ഇഫ്‌താർ സംഗമം അഭിപ്രായപ്പെട്ടു .കൃത്യമായ ബോധവൽക്കരണവും സംഘടിതമായ പ്രതിരോധവും തീർക്കാൻ ആഹ്വാനം ചെയ്ത് കൊണ്ടാണ് ഇഫ്‌താർ സംഗമം അവസാനിച്ചത് .മഹല്ല് പ്രസിണ്ടന്റ് സത്താർ തുണ്ടിയിലിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി ഉപദേശക സമിതി ചെയർമാൻ പിവിഎ നാസർ ഉൽഘടനം ചെയ്തു .സ്ത്രീകളും കുട്ടികളും കുടുംബങ്ങളുമായി 150 പേര് സംഗമത്തിൽ ഒത്തു ചേർന്നു.പണ്ഡിതനും വാഗ്മിയുമായ നിയാസ് ഹുദവി റമദാൻ സന്ദേശം നൽകി .വിവിധ മഹല്ലുകളെ പ്രതിനിധീകരിച്ചു വണ്ണന്റവിട കുഞ്ഞബ്ദുള്ള , ഇഎം കുഞ്ഞമ്മദ് ,നൗഫൽ ആലന്നൂർ, ഇല്യാസ് എംപി ,കുഞ്ഞബ്ദുള്ള പി കെകെ , നാസർ പിപി ,ഇസ്മായിൽ ഒ.ടി , നാട്ടിൽ നിന്ന് സന്ദർശനത്തിന് എത്തിയ മൂസ്സ ടിപി എന്നിവർ അതിഥികളായെത്തി .

ബഷീർ മനക്കൽ പ്രാർത്ഥന നടത്തി . ജനറൽ സെക്രട്ടറി ഫൈസൽ അരോമ സ്വാഗതവും സെക്രട്ടറി ഷുഹൈബ് കുറ്റിയിൽ നന്ദിയും പറഞ്ഞു. വരിസംഖ്യ പ്രവർത്തനം മികച്ച  പ്രകടനം കാഴ്ച വെച്ച ടീമിനുള്ള ഉപഹാരം vmj ഖത്തർ പ്രസിഡന്റ്‌ നാസർ നീലിമ  നൽകി

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img