NEWS
എംഡിഎംഎയുമായി വനിതാ യൂട്യൂബർ ഉൾപ്പെടെ നാലുപേർ പിടിയിൽ
15/10/2026 10:36 AM IST
nila

മലപ്പുറം: വിൽപ്പനയ്ക്കായി കാറിൽ കടത്തുകയായിരുന്ന 10.5 ഗ്രാം എംഡിഎംഎയുമായി വനിതാ യൂട്യൂബർ ഉൾപ്പെടെ നാലുപേരെ മലപ്പുറം പോലീസ് പിടികൂടി. മലപ്പുറം ഹാജിയാർപ്പള്ളി സ്വദേശി അനസ് (24), മങ്കട സ്വദേശി ഷബീർ ടി.പി. (26), വേങ്ങര ഊരകം സ്വദേശി സജാദ് (21), കൂട്ടിലങ്ങാടി കാവുങ്ങൽ സ്വദേശി മിനു ജാസ്മിൻ (23) എന്നിവരാണ് അറസ്റ്റിലായത്.
പിടിയിലായ മിനു ജാസ്മിൻ യൂട്യൂബറാണെന്ന് പോലീസ് അറിയിച്ചു. വിൽപ്പന ലക്ഷ്യമിട്ടാണ് പ്രതികൾ എംഡിഎംഎ എത്തിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക വിവരം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള് കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










