NEWS
മലപ്പുറത്ത് പച്ചക്കറി കടയിൽ നിന്നും തോക്കുകളും കഞ്ചാവും കണ്ടെത്തി
02/04/2025 06:04 PM IST
nila

മലപ്പുറത്ത് പച്ചക്കറി കടയിൽനിന്ന് തോക്കുകളും കഞ്ചാവും കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മണ്ണാർമല സ്വദേശി ഷറഫുദീനെ (40)യാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വെട്ടത്തൂർ ജംക്‌ഷനിലെ കടയിൽ നടത്തിയ പരിശോധനയിലാണ് തോക്കുകളും കഞ്ചാവും പിടിച്ചെടുത്തത്.
രണ്ട് തോക്കുകൾ, 3 തിരകൾ, തിരയുടെ 2 കവറുകൾ എന്നിവയും ഒന്നര കിലോയോളം കഞ്ചാവുമാണ് കണ്ടെത്തിയത്. ഒരു തോക്ക് കടയിൽനിന്നും മറ്റൊന്ന് കടയുടമയുടെ വാഹനത്തിൽനിന്നുമാണു കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടർന്ന് നാർക്കോട്ടിക് സെല്ലിന്റെയും ഡാൻസാഫിന്റെയും നേതൃത്വത്തിൽ മേലാറ്റൂർ പൊലീസാണ് പരിശോധന നടത്തിയത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











