05:11pm 02 September 2026
NEWS
മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി ഗർഭിണിയായ സംഭവത്തിൽ യുവാവ് അറസ്റ്റിൽ

21/01/2025  01:25 PM IST
nila
മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി ഗർഭിണിയായ സംഭവത്തിൽ യുവാവ് അറസ്റ്റിൽ

മലപ്പുറം: പത്താം ക്ലാസ് വിദ്യാർത്ഥിനി ഗർഭിണിയായ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം ജില്ലയിലെ തിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. തിരൂർ വെട്ടം സ്വദേശി നിഖിൽ ആണ് അറസ്റ്റിലായത്. പെൺകുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. പോക്സോ വകുപ്പ് ചുമത്തിയാണ് ഇരുപത്തഞ്ചുകാരനായ നിഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 

ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നു നടത്തിയ പരിശോധനയിലാണ് കുട്ടി ​ഗർഭിണിയാണെന്ന് വീട്ടുകാർ അറിയുന്നത്. കുട്ടി ഇക്കാര്യം വീട്ടിൽ നിന്ന് മറച്ചുവെക്കുകയായിരുന്നു. പിന്നീട് അധ്യാപകർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. 

സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് നിഖിലിനെ പരിചയപ്പെട്ടതെന്നാണ് പെൺകുട്ടി പറയുന്നത്. ഇയാൾ തുടർച്ചയായി വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നുവെന്നും പെൺകുട്ടി മൊഴി നൽകി. സംഭവത്തിൽ സുഹൃത്തുക്കൾക്ക് പങ്കുണ്ടോ എന്ന് പരിശോധിക്കുകയാണ്. ചൈൽഡ് ലൈനും കുട്ടിയുടെ മൊഴി പരിശോധിച്ചു. പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img