12:22pm 07 September 2026
NEWS
മലപ്പുറം വിഭജിക്കണമെന്ന ആവശ്യത്തിലുറച്ച് മുസ്ലിം യൂത്ത് ലീഗ്
07/09/2026  10:58 AM IST
nila
മലപ്പുറം വിഭജിക്കണമെന്ന ആവശ്യത്തിലുറച്ച് മുസ്ലിം യൂത്ത് ലീഗ്

മലപ്പുറം: അടിസ്ഥാന വികസനം കൂടുതൽ കാര്യക്ഷമമാക്കാൻ പുതിയ ജില്ലകൾ രൂപീകരിക്കണമെന്ന ആവശ്യവുമായി മുസ്ലിം യൂത്ത് ലീഗ്. ജനസംഖ്യ, വിസ്തൃതി, വികസന മുൻഗണനകൾ, പ്രാദേശിക സവിശേഷതകൾ എന്നിവ പരിഗണിച്ച് ജില്ലകളുടെ പുനഃസംഘടന അനിവാര്യമാണെന്ന് മലപ്പുറം ജില്ലാ സമ്മേളനം പാസാക്കിയ പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.

ജില്ലാ വിഭജനത്തിന്റെ സാധ്യതകൾ പഠിക്കുന്നതിനായി സർക്കാർ ഉന്നതാധികാര സമിതിയെ നിയോഗിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. പുതിയ ജില്ലകൾ രൂപീകരിക്കുന്നതിനുള്ള നിയമപരമായ നടപടികൾക്ക് സർക്കാർ അടിയന്തരമായി തുടക്കം കുറിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

ജനസംഖ്യാ വർധനയും വികസന ആവശ്യങ്ങളും കണക്കിലെടുത്ത് ഭരണസംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് ജില്ലകളുടെ പുനഃസംഘടന ആവശ്യമെന്ന നിലപാടാണ് യൂത്ത് ലീഗ് മുന്നോട്ടുവച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img