04:12pm 03 September 2026
NEWS
വിവാ​ഹ വാ​ഗ്ദാനം നൽകി ലൈം​ഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ വ്ളോഗർ ജുനൈദ് അറസ്റ്റിൽ

01/03/2025  03:45 PM IST
nila
വിവാ​ഹ വാ​ഗ്ദാനം നൽകി ലൈം​ഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ വ്ളോഗർ ജുനൈദ് അറസ്റ്റിൽ

മലപ്പുറം: വിവാ​ഹ വാ​ഗ്ദാനം നൽകി യുവതിയെ ലൈം​ഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ വ്ളോഗർ ജുനൈദ് അറസ്റ്റിൽ. വഴിക്കടവ് സ്വദേശി ചോയ്തല വീട്ടിൽ ജുനൈദിനെ ബെം​ഗളുരുവിൽ നിന്നാണ്  മലപ്പുറം എസ്.എച്ച്.ഒ പി വിഷ്ണുവിന്റ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തത്. സോഷ്യൽമീഡിയവഴിയാണ് പരാതിക്കാരിയായ യുവതിയെ ജുനൈദ് പരിചയപ്പെടുന്നത്. തുടർന്ന് പ്രണയം നടിച്ച് വിവാഹ​ വാ​ഗ്ദാനം നൽകിയായിരുന്നു പീഡനം. 

രണ്ട് വർഷത്തോളമായി മലപ്പുറത്തും പരിസര പ്രദേശങ്ങളിലെ വിവിധ ലോഡ്ജുകളിലും ഹോട്ടലുകളിലും വെച്ച് പീഡിപ്പിക്കുകയും നഗ്ന ഫോട്ടോകൾ പകർത്തുകയും ചെയ്തെന്ന് പരാതിക്കാരി ആരോപിക്കുന്നു. ഇത് സോഷ്യൽ മീഡിയ വഴി പുറത്ത് വിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിക്കുന്നു. 

യുവതിയുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ ഇയാൾ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവെയാണ് ബാംഗ്ലൂർ എയർപോർട്ട് പരിസരത്ത് വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം ഇൻസ്പെക്ടർ പി വിഷ്ണുവിൻറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.എസ്ഐ പ്രിയ ൻ എസ് കെ,എഎസ്ഐ തുളസി പോലീസുകാരായ ദ്വിദീഷ്,മനുദാസ് രാമചന്ദ്രൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. നിയമനടപടികൾക്ക് ശേഷം പ്രതിയെ ഇന്ന് മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് കോടതിയിൽ ഹാജരാക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img