NEWS
കേരളത്തിൽ നിന്നും ഗൾഫിലേക്ക് കടത്താൻ ശ്രമിച്ച അഞ്ചര കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി
27/04/2025 07:26 AM IST
nila

കൊച്ചി: കേരളത്തിൽ നിന്നും ഗൾഫിലേക്ക് കടത്താൻ ശ്രമിച്ച ഹൈബ്രിഡ് കഞ്ചാവ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടികൂടി. അഞ്ചരക്കോടി രൂപ വിലവരുന്ന കഞ്ചാവാണ് കസ്റ്റംസ് പിടിച്ചെടുത്തത്. സംഭവത്തിൽ മലപ്പുറം സ്വദേശിയെ കസ്റ്റഡിയിലെടുത്തു. റാസൽഖൈമയിലേക്ക് കൊണ്ടുപോവാൻ ശ്രമിക്കുന്നതിനിടെയാണ് കസ്റ്റംസ് ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തത്.
പലപ്പോഴും പല മാര്‍ഗങ്ങളിൽ കേരളത്തിലേക്ക് ലഹരി കടത്ത് പിടികൂടിയിട്ടുണ്ടെങ്കിലും കേരളത്തിൽ നിന്ന് വിദേശത്തേക്ക് ഹൈബ്രിഡ് കഞ്ചാവ് കടത്തുന്നത് പിടികൂടുന്നത് ആദ്യമാണ്. വിദേശത്തുനിന്ന് കൊച്ചിയിൽ എത്തിച്ച് ഗൾഫിലേക്ക് കടത്താനായിരുന്നു ശ്രമമെന്നാണ് കസ്റ്റംസ് സംശയം.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











