03:29pm 02 September 2026
NEWS
അസ്മയുടെ പ്രസവമെടുക്കാൻ സഹായിച്ച സ്‌ത്രീയും പിടിയിലായി
10/04/2025  11:39 AM IST
nila
അസ്മയുടെ പ്രസവമെടുക്കാൻ സഹായിച്ച സ്‌ത്രീയും പിടിയിലായി

മലപ്പുറത്ത് വീട്ടിൽ പ്രസവിച്ചതിനെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ഒരാൾ കൂടി പിടിയിലായി. ഒതുക്കുങ്ങൽ സ്വദേശി ഫാത്തിമയെയാണ് മലപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തത്. അസ്മ വീട്ടിൽ പ്രസവിക്കുന്ന സമയത്ത് ഫാത്തിമയായിരുന്നു സഹായിയായി ഉണ്ടായിരുന്നത്. അസ്‌മയുടെ ഭർത്താവ് സിറാജുദ്ദീനെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.

ആശുപത്രിയിൽ പോയി പ്രസവിക്കാൻ സിറാജുദ്ദീൻ സമ്മതിക്കാത്തതിനാലാണ് അസ്മ വീട്ടിൽ പ്രസവം നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. പ്രസവശേഷം വൈദ്യസഹായം ലഭിക്കാതെ രക്തം വാർന്ന് അസ്‌മ മരിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പ്രസവത്തിൽ അസ്‌മ മരിച്ചതിനാൽ നരഹത്യയും പിന്നീട് തെളിവ് നശിപ്പിച്ചതിനാൽ ഈ കുറ്റവും സിറാജുദ്ദീനെതിരെ ചുമത്തിയിട്ടുണ്ട്. 

മടവൂൽ ഖാഫിലയെന്ന യൂട്യൂബ് ചാനലിലൂടെ അന്ധവിശ്വാസങ്ങൾ പ്രചരിപ്പിച്ചിരുന്ന വ്യക്തിയാണ് സിറാജുദ്ദീൻ. വെറും ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണ് ഇയാൾക്കുള്ളത്. സംസാരിക്കാനുള്ള കഴിവിലൂടെയാണ് ഇയാൾ പലരിലും അന്ധവിശ്വാസങ്ങൾ അടിച്ചേൽപ്പിച്ചിരുന്നത്. വീട്ടു പ്രസവങ്ങളെ ന്യായീകരിക്കുന്ന പ്രഭാഷണങ്ങളുടെ സ്ഥിരം കേൾവിക്കാരൻ ആയിരുന്നു സിറാജുദ്ദീൻ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img