07:47pm 02 September 2026
NEWS
മലപ്പുറത്ത് ലഹരിസംഘത്തിലെ 10 പേർക്ക് എയ്‌‍‍ഡ്‌സ്

27/03/2025  12:30 PM IST
nila
മലപ്പുറത്ത് ലഹരിസംഘത്തിലെ 10 പേർക്ക് എയ്‌‍‍ഡ്‌സ്

മലപ്പുറത്ത് പത്തുപേർക്ക് എയ്ഡ്സ് രോ​ഗബാധ സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിലാണ് എച്ച്ഐവി ബാധിതരെ കണ്ടെത്തിയത്. ഏഴു മലയാളികൾക്കും മൂന്ന് അന്യ സംസ്ഥാന തൊഴിലാളികൾക്കുമാണ് എച്ച്ഐവി സ്ഥിരീകരിച്ചത്. ഒരാളിൽ എച്ച്ഐവി സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോ​ഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് മറ്റുള്ളവരിലും രോഗം സ്ഥിരീകരിച്ചത്. ഇവർ ഒരേ സൂചി ഉപയോഗിച്ചതായാണ് അധികൃതർ പറയുന്നത്. സൂചി ഉപയോഗിച്ച് ലഹരി കുത്തിവയ്ക്കുന്നവർക്കിടയിൽ എയ്‌ഡ്‌സ് ബാധ കൂടുന്നതായാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img