
ദോഹ യൂണിവേഴ്സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജി (യുഡിഎസ്ടി) കാമ്പസിൽ ഖത്തറിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 500-ൽ അധികം വിദ്യാർത്ഥികൾ പങ്കെടുത്ത കായികമേള, വിദ്യാർത്ഥികളുടെ കായികപരമായ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനും സാമൂഹിക ഐക്യം ഊട്ടിയുറപ്പിക്കുന്നതിന്റെയും വേദിയായി മാറി.
ഇൻകാസ് യൂത്ത് വിങ് മലപ്പുറം ജില്ലാ പ്രസിഡണ്ട് ഷറഫുദ്ദീൻ NMK യുടെ അദ്ധ്യക്ഷതയിൽ ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC) ജനറൽ സെക്രട്ടറി അബ്രഹാം ജോസഫ് കായികമേള ഉദ്ഘാടനം ചെയ്തു.
NVBS സ്ഥാപകരായ മനോജ് സാഹിബ് ജാൻ, ബേനസീർ മനോജ്, ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ICBF) പ്രസിഡന്റ് ഷാനവാസ് ബാവ കാസർകോട് ഡിസിസി വൈസ്-പ്രസിഡണ്ട് BP പ്രതീപ്കുമാർ എന്നിവർ മുഖ്യാതിഥികളായിരുന്നു.
ISC MC മെമ്പർമാരായ ബഷീർ തുവാരിക്കൽ, ഹംസ യൂസഫ്, കവിത മഹേന്ദ്രൻ,ICC MC മെമ്പർ പ്രതീപ് പിള്ള, ICBF MC മെമ്പർ ദീപക് ഷെട്ടി, ISC മുൻ സെക്രട്ടറി നിഹാദ് അലി, ഇൻകാസ് സെൻട്രൽ കമ്മിറ്റി ആക്റ്റിങ് പ്രസിഡണ്ട് VS അബ്ദുൾ റഹ്മാൻ, ട്രഷറർ ഈപ്പൻ തോമസ്, ഭാരവാഹികളായ ഷിബു സുകുമാരൻ, അഷ്റഫ് നന്നമ്മുക്ക്,മുനീർ പള്ളിക്കൽ, യൂത്ത് വിങ് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ദീപക് തുടങ്ങിയവർ ആശംസകൾ നേർന്നു.
ഇൻകാസ് മലപ്പുറം ജില്ല പ്രസിഡന്റ് സന്ദീപ്, ജനറൽ സെക്രട്ടറി ആഷിക് തിരൂർ, ട്രഷറർ സിദ്ദീഖ് ചെറുവല്ലൂർ, IYC ഖത്തർ വൈസ്- ചെയർമാൻ ഷിഹാബ് നരണിപ്പുഴ എന്നിവർ വിജയിച്ച സ്കൂളുകൾക്ക് ട്രോഫികൾ വിതരണം ചെയ്തു.
വർണ്ണാഭമായ മാർച്ച് പാസ്റ്റിന് നേതൃത്വം നൽകിയ ഇന്ത്യൻ ജൂനിയർ അന്താരാഷ്ട്ര ബാഡ്മിന്റൺ താരം റിയ കുര്യനും, ഖത്തർ ജൂനിയർ മാരത്തൺ ജേതാവ് ഇഫ്ര സഫ്രീനും ദീപശിഖ ഇൻകാസ് ഖത്തർ യൂത്ത് വിംങ് പ്രസിഡന്റ് ഷറഫുദ്ദീൻ nmk, ജനറൽ സെക്രട്ടറി സിജോ നിലമ്പൂർ എന്നിവർക്ക് കൈമാറി.
യൂത്ത് വിങ് ട്രഷറർ ഹാദി മലപ്പുറം, മീഡിയ വിങ് ഷംസീർ കാളാച്ചാൽ,റിയാസ് വാഴക്കാട്, സലിം എരമംഗലം, സുബൈർ കട്ടുപ്പാറ, അഷ്റഫ് വകയിൽ, സലാം, ഹനീഫ മങ്കട, നബീൽ കാളികാവ്, റിഷാദ്, നിയാസ്, ഗോകുൽ, ഷഹീർ, മുസമ്മിൽ പൊന്നാനി,ജോജി, ജസീം തുടങ്ങിയവർ വിവിധയിനം കായികമത്സരങ്ങൾക്ക് നേതൃത്വം നൽകി.
മത്സരാർത്ഥികളുടെ രജിസ്ട്രേഷനും ഫലപ്രഖ്യാപനവും ഇൻകാസ് വനിത വിങ് ട്രഷറർ അനുജ റോബിൻ, മോൾസി ടീച്ചർ, Dr ആര്യ കൃഷ്ണൻ, റിഷാദ് മൊയ്ദീൻ, മുഹമ്മദ് നബീൽ എന്നിവർ നിർവഹിച്ചു.
മത്സരത്തിൽ ഒലീവ് ഇന്റർ നാഷണൽ സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ രണ്ടാം സ്ഥാനവും ലോയോള ഇന്റർനാഷണൽ സ്കൂൾ മൂന്നാം സ്ഥാനവും നേടി. . ഇൻകാസ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അബ്ദുൾ റഊഫ് മക്കരപ്പറമ്പ്, K ഷാഹുൽ ഹമീദ്,വിനോദ് പുത്തൻവീട്ടിൽ, എക്സിക്യൂട്ടീവ് മെമ്പർമാർ, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികൾ എക്സിക്യൂട്ടീവ് മെമ്പർമാർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, ഖത്തറിലെ ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കൾ, സംഘാടകർ എന്നിവരുൾപ്പെടെ 1200ൽ പരം കാണികളായി എത്തിയതും അവരുടെ ആവേശകരമായ പിന്തുണയും പരിപാടിയുടെ വിജയത്തിന് മാറ്റ് കൂട്ടി.
മികച്ച സംഘാടനത്തിലൂടെ ഇൻകാസ് യൂത്ത് വിംഗ് മലപ്പുറം ചാപ്റ്റർ ഖത്തറിലെ യുവ കായികതാരങ്ങൾക്ക് തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വേദി നൽകുക മാത്രമായിരുന്നില്ല, ദോഹയിലെ ഇന്ത്യൻ സമൂഹത്തിൽ സൗഹൃദവും ഐക്യവും വളർത്തുകയും ചെയ്യുന്നതായിരുന്നു. ഖത്തറിലെ യുവ പ്രതിഭളുടെ കായിക പരമായകഴിവുകളെ പരിപോഷിപ്പിക്കുന്നതിനും സാമൂഹിക ബന്ധങ്ങൾ വളർത്തുന്നതിനുള്ള ഇൻകാസ് യൂത്ത് വിങ്ങിന്റെ പ്രതിബദ്ധത ഈ പരിപാടിയിലൂടെ അടിവരയിട്ടു.
കായിക മേളക്ക് യൂത്ത് വിങ് ജനറൽ സെക്രട്ടറി സിജോ നിലമ്പൂർ സ്വാഗതവും, ട്രഷറർ ഹാദി മലപ്പുറം നന്ദിയും പറഞ്ഞു.











