NEWS
തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ മലപ്പുറം ജില്ലാ കളക്ടർ ശ്രമിച്ചെന്ന് യുഡിഎഫ്
11/04/2026 05:50 PM IST
nila

മലപ്പുറം: തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ മലപ്പുറം ജില്ലാ കളക്ടർ ശ്രമിച്ചെന്ന ആരോപണവുമായി യുഡിഎഫ്. ഇവിഎം സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂം തുറക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകിയെന്നാണ് യുഎഡിഎഫ് ജില്ലാ ചെയർമാൻ കെ.പി.അബ്ദുൽ മജീദ് ആരോപിക്കുന്നത്. കളക്ടർക്കെതിരെ നടപടിയെടുക്കണമെന്നും യുഡിഎഫ് ചെയർമാൻ ആവശ്യപ്പെട്ടു.
വോട്ടെടുപ്പിന് പിന്നാലെയാണ് വോട്ടിംഗ് മെഷീനുകൾ സ്ട്രോങ് റൂമിലേക്ക് മാറ്റിയത്. വോട്ടെണ്ണുന്ന ദിനത്തിൽ മാത്രമാണ് സ്‌ട്രോങ് തുറക്കാനാകുക. യാതൊരു ചട്ടവും പാലിക്കാതെയാണ് കളക്ടർ സ്‌ട്രോങ് റൂം പരിശോധിക്കാൻ നിർദേശം നൽകിയതെന്നും യുഡിഎഫ് ചെയർമാൻ ആരോപിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










