04:25pm 23 November 2026
NEWS
മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിലെ പ്രതികളായ പൊലീസുകാർ പിടിയിൽ
17/06/2025  09:08 AM IST
nila
മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിലെ പ്രതികളായ പൊലീസുകാർ പിടിയിൽ

മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിലെ പ്രതികളായ പ്രധാന പ്രതികളായ പൊലീസുകാർ പിടിയിൽ. പൊലീസ് ഡ്രൈവർമാരായ കെ. ഷൈജിത്ത്, കെ. സനിത്ത് എന്നിവരാണ് പിടിയിലായത്. ഒളിയിടം മാറുന്നതിനിടെയാണ് താമരശ്ശേരി കോരങ്ങാടുനിന്നും ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിലെ പതിനൊന്നും പന്ത്രണ്ടും പ്രതികളാണ് ഷൈജിത്തും സനിത്തും. കേസെടുത്തിന് പിന്നാലെ ഒളിവിൽ പോയ ഇവരെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. 

കോഴിക്കോട് വിജിലൻസ് വിഭാഗത്തിലെ ഡ്രൈവറായിരുന്നു ഷൈജിത്ത്. പെൺവാണിഭക്കേസിൽ പ്രാഥമികാന്വേഷണ റിപ്പോർട്ട് വന്നതോടെ വിജിലൻസിൽനിന്ന് കൺട്രോൾ റൂമിലേക്ക് മാറ്റുകയായിരുന്നു. സനിത്തും ഈ സംഘത്തിന് ഒത്താശചെയ്തെന്നും സാമ്പത്തിക ഇടപാടുകൾ അടക്കം നടത്തിയെന്നുമാണ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയത്. മൂന്നു വർഷം മുമ്പാണ് ഇവർ രണ്ടുപേരും പെൺവാണിഭ സംഘത്തിലെ പ്രധാനിയായ ബിന്ദുവുമായി അടുപ്പം സ്ഥാപിക്കുന്നത്. 

മൂന്നുവർഷംമുൻപ് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ ജോലിചെയ്യുമ്പോഴാണ്  ഷൈജിത്തും സനിത്തും  ബിന്ദുവുമായി പരിചയപ്പെടുന്നത്. സമാനമായ കേസിൽ ബിന്ദു അന്ന് പിടിയിലായിരുന്നു. ആ പരിചയമാണ് പിന്നീട് കൂടുതൽ അടുപ്പത്തിലേക്കുനയിച്ചത്. പോലീസുകാർക്ക് സംഘവുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണസംഘത്തിന് നേരത്തേ സൂചനലഭിച്ചിരുന്നു. റെയ്ഡിൽ ഇവരെയടക്കം അറസ്റ്റുചെയ്യാനായിരുന്നു സിറ്റി പോലീസ് ഉന്നതോദ്യോഗസ്ഥരുടെ തീരുമാനം. അതിനുള്ള ശ്രമവും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. എന്നാൽ അത് വിജയിച്ചില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img