05:32pm 18 August 2026
NEWS
മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ ഫൈനൽ അജണ്ട പ്രസിദ്ധീകരിച്ചു
17/08/2026  06:23 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ  ഫൈനൽ അജണ്ട പ്രസിദ്ധീകരിച്ചു

കോട്ടയം : 2026 ഓ​ഗസ്റ്റ് 27ന് മുളന്തുരുത്തി വെട്ടിക്കൽ ദയറായിലെ സെന്റ് ​ഗ്രീ​ഗോറിയോസ് ന​ഗറിൽ സമ്മേളിക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ ഫൈനൽ അജണ്ട പ്രസിദ്ധീകരിച്ചു. അസോസിയേഷൻ നടപടിച്ചട്ടങ്ങൾ പ്രകാരമാണ് ഫൈനൽ അജണ്ട പ്രസിദ്ധീകരിക്കുന്നത്. മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിലും, സമ്മേളന ന​ഗരിയായ വെട്ടിക്കൽ ദയറായിലും, സഭയുടെ ഔ​ദ്യോ​ഗിക വെബ്സൈറ്റിലും ( www.mosc.in) ഇത് ലഭ്യമാണെന്ന് അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img