10:21pm 12 November 2026
NEWS
ആരും ജയിക്കാത്ത യുദ്ധങ്ങൾ ലോകത്തിന്റെ സമാധാനം കെടുത്തുന്നു മലങ്കരസഭാധ്യക്ഷൻ
30/03/2026  12:31 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ആരും ജയിക്കാത്ത യുദ്ധങ്ങൾ ലോകത്തിന്റെ സമാധാനം കെടുത്തുന്നു മലങ്കരസഭാധ്യക്ഷൻ
HIGHLIGHTS

പാമ്പാടി മാർ കുറിയാക്കോസ് ദയറായിൽ നടന്ന ഓശാനപ്പെരുന്നാൾ ശുശ്രൂഷകൾക്ക് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിക്കുന്നു. FROM L TO R ഫാ.പി.ഐ വർ​ഗീസ് , ഫാ.മാത്യു ഏബ്രഹാം എന്നിവർ സമീപം.

പാമ്പാടി : യുദ്ധങ്ങൾ സ്വാർത്ഥ ചിന്താ​ഗതിയുടെ ഉത്പന്നമാണെന്ന് പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവാ. ലോകരാഷ്ട്രങ്ങൾ സമ്പത്തിന്റെ അറുപത് ശതമാനവും യുദ്ധസാമ​ഗ്രികൾക്ക് വേണ്ടിയാണ് ചെലവിടുന്നത്. ആരും ജയിക്കാത്ത യുദ്ധങ്ങൾ ലോകത്തിന്റെ സമാധാനം കെടുത്തുകയാണെന്നും പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു. പാമ്പാടി മാർ കുറിയാക്കോസ് ദയറായിലെ ഓശാന പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു മലങ്കരസഭാധ്യക്ഷൻ.

ഏവരെയും വിനയത്തോടെ ചേർത്തുപിടിച്ചു എന്നതിനാലാണ് ക്രിസ്തു ലോകരക്ഷകനാകുന്നത്. എന്നാൽ ഇന്ന് മനുഷ്യനെ മതത്തിന്റെയും ജാതിയുടെയും പേരിൽ വേർതിരിക്കുകയാണ്. മതത്തിന്റെ മുദ്രകുത്തിയാണ് രാഷ്ട്രീയപാർട്ടികൾ സ്ഥാനാർത്ഥികളെപ്പോലും നിർണയിക്കുന്നത്. ജനിച്ചശേഷമാണ് മനുഷ്യൻ മതത്തിലാകുന്നത്. അതിനാൽ മതമല്ല സാഹോദര്യമാണ് മനുഷ്യകുലത്തിന്റെ അടിസ്ഥാന തത്വം. മതത്തിൻ്റെ പേരിൽ മനുഷ്യനെ വേർതിരിക്കുന്നതും നിഗ്രഹിക്കുന്നതും നിന്ദ്യമാണെന്നും പരിശുദ്ധ കാതോലിക്കാ ബാവാ കൂട്ടിച്ചേർത്തു. പമ്പാടി ദയറായിൽ രാവിലെ 6.30ന് പ്രഭാതനമസ്ക്കാരം, പ്രദക്ഷിണം, വിശുദ്ധ കുർബാന എന്നിവ നടന്നു. ദയറാ മാനേജർ ഫാ. മാത്യു ഏബ്ര​ഹാം, ഫാ. പി.ഐ വർ​ഗീസ് എന്നിവർ നേതൃത്വം നൽകി. നൂറുകണക്കിന് വിശ്വാസികൾ കുരുത്തോലകളേന്തി ഓശാനപ്പെരുന്നാൾ ശുശ്രൂഷയിൽ സംബന്ധിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img