07:55am 09 November 2026
NEWS
മലങ്കരസഭാ മാനേജിം​ഗ് കമ്മിറ്റി ( 31-07-2026 )
30/07/2026  06:07 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മലങ്കരസഭാ മാനേജിം​ഗ് കമ്മിറ്റി  ( 31-07-2026 )
HIGHLIGHTS

സഭയുടെ വളരെ പ്രധാനപ്പെട്ട മാനേജിം​ഗ് കമ്മിറ്റി ആയതിനാൽ എല്ലാ എഡിഷനുകളിലും പ്രസിദ്ധീകരിക്കുവാൻ താൽപ്പര്യപ്പെടുന്നു.

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാനേജിം​ഗ് കമ്മിറ്റി യോ​ഗം ഇന്ന് രാവിലെ 10ന് കോട്ടയം പഴയ സെമിനാരിയിൽ ചേരും. പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ‌ബാവാ അധ്യക്ഷത വഹിക്കും. ഓ​ഗസ്റ്റ് 27ന് മുളന്തുരുത്തിയിൽ സമ്മേളിക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ സമർപ്പിക്കേണ്ട 6 മെത്രാപ്പോലീത്താ സ്ഥാനാർഥികളെ നാമനിർദേശം ചെയ്യുന്നതിന് വേണ്ടിയാണ് സഭാ മാനേജിം​ഗ് കമ്മിറ്റി ചേരുന്നത്. അസോസിയേഷന്റെ ഒരുക്കങ്ങളും യോ​ഗം വിലയിരുത്തും. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം സ്ക്രീനിം​ഗ് കമ്മിറ്റി സമർപ്പിച്ച 8 പേരിൽ നിന്നാണ് 6 സ്ഥാനാർഥികളെ തിരഞ്ഞെടുക്കേണ്ടത്. ഇന്ത്യയിലെ ഭദ്രാസനങ്ങളിൽ നിന്നുള്ള മാനേജിം​ഗ് കമ്മിറ്റി അം​ഗങ്ങൾ നേരിട്ടും വിദേശ രാജ്യങ്ങളിലുള്ളവർ ഓൺലൈനായും വോട്ട് രേഖപ്പെടുത്തും. രാവിലെ 8.30 ന് രജിസ്ട്രേഷൻ ആരംഭിക്കും. കോട്ടയം ഓർത്തഡോക്സ് വൈദിക സെമിനാരി പ്രിൻസിപ്പൽ ഫാ.ഡോ.ജോൺ തോമസ് കരിങ്ങാട്ടിൽ വരണാധികാരിയായിരിക്കുമെന്ന് അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img