NEWS
മലങ്കര ഓര്‍ത്തഡോക്സ് സുറിയനി സഭ വിവാഹ സഹായ വിതരണം ഒക്ടോബര്‍ 28ന് പരുമലയിൽ
19/10/2026 06:57 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ വിവാഹ സഹായ പദ്ധതിയുടെ ഭാഗമായി ജാതിമതഭേദമെന്യേ അർഹരായ യുവതികള്‍ക്കുള്ള വിവാഹ സഹായ വിതരണം ഒക്ടോബർ 28 ബുധൻ ഉച്ചയ്ക്ക് 2.30ന് പരുമല സെമിനാരിയില്‍ നടക്കും. മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഫ്രാൻസിസ് ജോർജ് എം.പി മുഖ്യസന്ദേശം നൽകും. വിവാഹ സഹായ സമിതി പ്രസിഡന്റ് യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കും. വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വര്‍ഗീസ് അമയില്‍, അത്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം, അസോസിയേഷന് സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ എന്നിവര്‍ സംസാരിക്കും. അറിയിപ്പ് ലഭിച്ചവര്‍ സാക്ഷ്യപത്രവുമായി അന്നേദിവസം ഉച്ചയ്ക്ക് 1.30-ന് പരുമല സെമിനാരിയില്‍ എത്തിച്ചേരണമെന്ന് വിവാഹ സഹായ സമിതി കൺവീനർ എ.കെ.ജോസഫ് അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








