12:14pm 23 October 2026
NEWS
വയനാട് ദുരന്തബാധിതർക്ക് സ്വന്തം നിലയിൽ ഭൂമി വാങ്ങി മലങ്കര ഓർത്തഡോക്സ് സഭ
16/10/2026  08:47 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വയനാട് ദുരന്തബാധിതർക്ക് സ്വന്തം നിലയിൽ ഭൂമി വാങ്ങി മലങ്കര ഓർത്തഡോക്സ് സഭ
HIGHLIGHTS

ചൂരൽമല - മുണ്ടക്കൈ ഭവനനിർമ്മാണത്തിന് നാളെ ( 18-10-2026 ) തറക്കല്ലിടും

വയനാട് / കോട്ടയം :  ചൂരൽമല - മുണ്ടക്കൈ ദുരന്തബാധിതർക്കായി സ്വന്തം നിലയിൽ ഭൂമി വാങ്ങി ഭവന നിർമ്മാണത്തിലേക്ക് കടക്കാൻ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ. മേപ്പാടി പഞ്ചായത്തിലെ ഏഴാംചിറയിൽ സഭ വാങ്ങിയ ഒരേക്കറോളം വരുന്ന സ്ഥലം 15 കുടുംബങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്തു. പുനരധിവാസപദ്ധതിയുടെ ഭാ​ഗമായി നിർമ്മിക്കുന്ന 50 വീടുകളിൽ ആദ്യഘട്ടത്തിൽ ഉൾപ്പെടുന്ന 13 വീടുകളുടെ തറക്കല്ലിടീൽ നാളെ ( 18.10.2026 ) ഉച്ചയ്ക്ക് 3 മണിക്ക് നടക്കും. മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ശിലാസ്ഥാപന കർമ്മം നിർവഹിക്കും. സംസ്ഥാന കൃഷി വകുപ്പ് മന്ത്രി ടി.സിദ്ധിഖ്, മെത്രാപ്പോലീത്താമാരായ ഡോ.ഏബ്രഹാം മാർ സെറാഫിം, ഡോ.​ഗീവർ​ഗീസ് മാർ ബർന്നബാസ്, സഭാ വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർ​ഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർ​ഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ മാതാ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഹംസ, ബ്ലോക്ക് പഞ്ചായത്ത് അം​ഗം സുരേഷ് ബാബു, വാർഡ് മെമ്പർമാരായ അനീഷ് കെ ജോസഫ്, ഷൈജ ബേബി, കെ കെ സഹദ്, ​ഗുണഭോക്താക്കൾ, വൈദികർ, വിശ്വാസികൾ തുടങ്ങിയവർ സംബന്ധിക്കും.

രണ്ട് കിടപ്പുമുറികൾ,സ്വീകരണമുറി,അടുക്കള, ശുചിമുറി,സിറ്റ്ഔട്ട് എന്നിവ ഉൾപ്പെടുന്നതാണ് വീട്. ഒരു വീടിന്റെ നിർമ്മാണത്തിന് ഏകദേശം 12 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. കുടുംബങ്ങൾക്കായി പൊതുഇടം, കുടിവെള്ള സൗകര്യം എന്നിവയും പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുണ്ട്. പുനരധിവാസ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ വയനാട്ടിൽ റിഹാബിലിറ്റേഷൻ സെന്റർ സ്ഥാപിക്കും.  പ്രശ്നബാധിത മേഖലകളിൽ കഴിയുന്നവർക്ക് മഴക്കാലത്ത് സെന്ററിൽ സൗജന്യതാമസം ഒരുക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img