04:29am 11 October 2026
NEWS
ലഹരി വിപത്തിനെതിരെ കാവലൊരുക്കാൻ മലങ്കര ഓർത്തഡോക്സ് സഭ മദ്യ ലഹരി വിരുദ്ധ സമിതി
05/10/2026  06:01 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ലഹരി വിപത്തിനെതിരെ കാവലൊരുക്കാൻ മലങ്കര ഓർത്തഡോക്സ് സഭ മദ്യ ലഹരി വിരുദ്ധ സമിതി
HIGHLIGHTS

പീരുമേട് എം.ബി.സി കോളജിൽ സംഘടിപ്പിക്കുന്ന പരിപാടി ചീഫ് വിപ്പ് ഉദ്ഘാടനം ചെയ്യും

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ മദ്യ-ലഹരി വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ ലഹരി വിപത്തിനെതിരെയുളള ബോധവത്ക്കരണവും സന്നദ്ധസേനാ രൂപീകരണവും ഇന്ന് ( 06-10-2026) നടക്കും. പീരുമേട് എം.ബി.സി കോളജിൽ നടക്കുന്ന ചടങ്ങ് സർക്കാർ ചീഫ് വിപ്പ് അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്യും.സമിതി പ്രസിഡന്റ് യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും. ഇടുക്കി ഭദ്രാസനാധിപൻ സഖറിയാ മാർ സേവേറിയോസ് മെത്രാപ്പോലീത്താ അനു​ഗ്രഹപ്രഭാഷണം നടത്തും.പീരുമേട് എം.എൽ.എ അഡ്വ.സിറിയക് തോമസ് മുഖ്യപ്രഭാഷണം നടത്തും. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പ്രിൻസ് ബാബു, ഫാ.ജിത്തു തോമസ്, ഡോ.സന്തോഷ് സൈമൺ, അലക്സ് മണപ്പുറത്ത്, ഫാ.സജോ ജോഷ്വാ, ഡോ.റോബിൻ പി മാത്യു, ബെന്നി കുര്യൻ എന്നിവർ സംസാരിക്കും. വിമുക്തി മിഷൻ ഇടുക്കി ജില്ലാ കോർഡിനേറ്റർ ഡിജോ ദാസ് ക്ലാസ് നയിക്കും. ലഹരിവിപത്തിനെതിരെ റ്റിജു തോമസ് തുമ്പമൺ ഏകാം​ഗനാടകം അവതരിപ്പിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img