05:51pm 12 November 2026
NEWS
മലങ്കരസഭ നാല് മെത്രാപ്പോലീത്താമാരെ തിരഞ്ഞെടുക്കുന്നു

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ ഓ​ഗസ്റ്റ് 27ന് മുളന്തുരുത്തിയിൽ സമ്മേളിക്കും.

16/04/2026  02:43 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
മലങ്കരസഭ നാല് മെത്രാപ്പോലീത്താമാരെ തിരഞ്ഞെടുക്കുന്നു  മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ ഓ​ഗസ്റ്റ്  27ന് മുളന്തുരുത്തിയിൽ സമ്മേളിക്കും.

 

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ നാല് മേൽപ്പട്ടക്കാരെ തിരഞ്ഞെടുക്കുന്നു. കോട്ടയം പഴയ സെമിനാരിയിൽ ചേർന്ന സഭാ മാനേജിം​ഗ് കമ്മിറ്റി യോ​ഗത്തിൽ എപ്പിസ്ക്കോപ്പൽ സുന്നഹദോസിന്റെയും, വർക്കിം​ഗ് കമ്മിറ്റിയുടെയും നിർദേശം സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അറിയിച്ചു. മെത്രാപ്പോലീത്താമാരെ തിരഞ്ഞെടുക്കുന്നതിനുള്ള മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോ​ഗം ഓ​ഗസ്റ്റ് 27ന് മുളന്തുരുത്തിയിൽ സമ്മേളിക്കും. മുളന്തുരുത്തി സുന്നഹദോസിന്റെയും പരിശുദ്ധ പരുമല തിരുമേനിയുടെ മെത്രാൻ സ്ഥാനാരോഹണത്തിന്റെയും 150ാം വാർഷിക വേളയിലാണ് മുളന്തുരുത്തി മലങ്കരസഭയുടെ ചരിത്രമുഹൂർത്തത്തിന് വേദിയാകുന്നത്. ഓ​ഗസ്റ്റ് 27ന് സഭാ മാനേജിം​ഗ് കമ്മിറ്റിയോ​ഗം മുളന്തുരുത്തി മാർത്തോമ്മൻ പള്ളിയിൽ ചേരും. തുടർന്ന് വെട്ടിക്കൽ സെന്റ് തോമസ് ദയറായിലെ മാർ ​ഗ്രീ​ഗോറിയോസ് ന​ഗറിൽ മലങ്കര അസോസിയേഷൻ ചേരും. ലോകമെമ്പാടുമുള്ള മലങ്കര സഭാ അസോസിയേഷൻ പ്രതിനിധികൾ നേരിട്ടെത്തി ബാലറ്റിലൂടെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളാകും. പരിശുദ്ധ പരുമല തിരുമേനിയുടെ ആത്മീയജീവിതത്തിന്റെ ചൈതന്യം നിറഞ്ഞ പൗരാണിക ആശ്രമമാണ് വെട്ടിക്കൽ ദയറാ. മുളന്തുരുത്തിയിൽ മലങ്കരസഭയിലെ ആദ്യ പള്ളി 
പ്രതിപുരുഷയോ​​ഗം നടന്നതിന്റെ  150ാം വാർഷികവേളയിലാണ് മറ്റൊരു മലങ്കര അസോസിയേഷന് ഒരുക്കമാകുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img