09:01pm 12 November 2026
NEWS
മലബാർ അടുക്കളയുടെ ‘ഒരു നേരത്തെ ആഹാരം’ പദ്ധതി ജനുവരി 30, 31ന്
31/01/2026  02:47 PM IST
nila
മലബാർ അടുക്കളയുടെ ‘ഒരു നേരത്തെ ആഹാരം’ പദ്ധതി ജനുവരി 30, 31ന്

 

ദോഹ: മലബാർ അടുക്കളയുടെ നേതൃത്വത്തിൽ പാവപ്പെട്ടവർക്കായി സംഘടിപ്പിക്കുന്ന ‘ഒരു നേരത്തെ ആഹാരം’ എന്നമനുഷ്യസ്നേഹപരമായ പദ്ധതി ജനുവരി 30, 31 (വെള്ളി, ശനി) ദിവസങ്ങളിൽ വിവിധ സ്ഥലങ്ങളിലായി നടപ്പാക്കുമെന്ന് സംഘാടകർ അറിയിച്ചു. വിശപ്പില്ലാത്ത ലോകത്തിലേക്കുള്ള പ്രത്യാശയുടെ ചുവടുവെപ്പായാണ് ഈ സംരംഭം.
ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ താമസിക്കുന്ന മലബാർ അടുക്കളയുടെ അംഗങ്ങൾ ഒരേ മനസ്സോടെ ഒന്നിച്ചുനിൽക്കുന്ന പദ്ധതിയിലൂടെ ആയിരക്കണക്കിന് ആളുകൾക്ക് ഭക്ഷണം എത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പട്ടിണിക്കെതിരായ മനുഷ്യസ്നേഹത്തിന്റെയും കരുണയുടെയും സാമൂഹിക ഉത്തരവാദിത്വത്തിന്റെയും ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്നും അവർ വ്യക്തമാക്കി.
പെയിൻ & പാലിയേറ്റീവ് കേന്ദ്രങ്ങൾ, മാനസികാരോഗ്യ സ്ഥാപനങ്ങൾ, വൃദ്ധസദനങ്ങൾ, സർക്കാർ ആശുപത്രികൾ, തെരുവോരങ്ങൾ, ചിൽഡ്രൻസ് ഹോമുകൾ തുടങ്ങിയ ആവശ്യകതയുള്ള മേഖലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. മുൻകാലങ്ങളിലും സമാനമായ പ്രവർത്തനങ്ങൾ വിജയകരമായി സംഘടിപ്പിച്ചിട്ടുണ്ടെന്നും, അതിന്റെ തുടർച്ചയായാണ് ഈ പരിപാടിയെന്നും ചെയർമാൻ മുഹമ്മദലി ചക്കൊത്ത് അറിയിച്ചു.
“ഭൂമിയിലെ ആരും വിശപ്പോടെ ഉറങ്ങരുത്” എന്ന ലക്ഷ്യത്തോടെ കേരളത്തിലെ എല്ലാ ജില്ലകളിലും ഗൾഫ് രാജ്യങ്ങളിലും നടപ്പാക്കുന്ന ഈ പദ്ധതിയുടെ വിജയത്തിനായി മലബാർ അടുക്കളയുടെ എല്ലാ അംഗങ്ങളും സജീവമായി സഹകരിക്കണമെന്ന് സംഘാടകർ അറിയിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img