10:01am 11 November 2026
NEWS
ആ​ഗോള അയ്യപ്പ സം​ഗമത്തിന് ആളെകൂട്ടാൻ മലബാർ ദേവസ്വം ബോർഡും
19/09/2025  06:46 AM IST
nila
ആ​ഗോള അയ്യപ്പ സം​ഗമത്തിന് ആളെകൂട്ടാൻ മലബാർ ദേവസ്വം ബോർഡും

കോഴിക്കോട്: ഈ മാസം ഇരുപതിന് പമ്പയിൽ നടക്കുന്ന ആ​ഗോള അയ്യപ്പ സം​ഗമത്തിൽ പരമാവധി ആളുകളെ പങ്കെടുപ്പിക്കാൻ മലബാർ ദേവസ്വം ബോർഡ്. ഇതുസംബന്ധിച്ച് മലബാർ ദേവസ്വം കമ്മീഷണർ സർക്കുലർ പുറപ്പെടുവിച്ചു. അയ്യപ്പ സം​ഗമത്തിൽ പരമാവധി മെമ്പർമാരെയും ഉദ്യോഗസ്ഥരെയും എക്‌സിക്യൂട്ടീവ് ഓഫീസർമാരെയും ക്ഷേത്രം ജീവനക്കാരെയും പങ്കെടുപ്പിക്കാനാണ് നിർദ്ദേശം. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ അഭ്യർത്ഥന മാനിച്ചാണ് നടപടിയെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

അയ്യപ്പസംഗമത്തിൽ പങ്കെടുക്കുന്ന ബോർഡ് അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ഏരിയ കമ്മിറ്റി അംഗങ്ങളുടെയും യാത്ര, ഭക്ഷണ ചെലവ് ദേവസ്വം ബോർഡ് വഹിക്കും. ക്ഷേത്ര ട്രസ്റ്റിമാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസർമാരുടെയും ക്ഷേത്രം ജീവനക്കാരുടെയും ചെലവ് ക്ഷേത്രം ഫണ്ടിൽ നിന്ന് വഹിക്കണമെന്നുമാണ് ഉത്തരവ്. സംഗമത്തിൽ പങ്കെടുക്കാൻ സ്വമേധയാ തയ്യാറായി ലിസ്റ്റ് സമർപ്പിച്ചിട്ടുള്ള ക്ഷേത്ര ട്രസ്റ്റിമാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസർമാരുടെയും ജീവനക്കാരുടെയും ഈ ഇനത്തിലുള്ള ചെലവും ബന്ധപ്പെട്ട ക്ഷേത്രങ്ങളിൽനിന്ന് വഹിക്കാനും അതാത് ക്ഷേത്ര ഭരണാധികാരികൾക്ക് അനുമതി നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img