01:53pm 11 November 2026
NEWS
മുഹമ്മദ് കുട്ടി അരിക്കോടിന്റെ വേർപാടിൽ മലബാർ ക്ലബ് അനുശോചനം
07/10/2025  02:02 PM IST
nila
മുഹമ്മദ് കുട്ടി അരിക്കോടിന്റെ വേർപാടിൽ മലബാർ ക്ലബ് അനുശോചനം

ദോഹ: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും ഹാർമോണിസ്റ്റും സംഗീത സംവിധായകനുമായ മുഹമ്മദ് കുട്ടി അരിക്കോടിന്റെ വേർപാടിൽ മലബാർ ക്ലബ് അനുശോചിച്ചു. 2007 മുതൽ എട്ട് വർഷകാലത്തോളം ഖത്തർ പ്രവാസിയായിരുന്ന കുട്ടിക്ക   മെഹ്ഫിലുകളിലൂടെ ഏവർക്കും പ്രിയങ്കരനായിരുന്നു. പ്രശസ്തരായ ഒട്ടേറെ ഗായകർക്ക് വേണ്ടി ഹാർമോണിയം വായിച്ചും പാട്ടുകൾ കുറിച്ചും ഈണം പകർന്നും അടയാളപ്പെടുത്തിയ ബഹുമുഖ പ്രതിഭയായിരുന്നു. 2023 ൽ ഖത്തർ സന്ദർശിച്ച അദ്ദേഹം മലബാർ ക്ലബ് സ്നേഹാദരം ഏറ്റുവാങ്ങിയിരുന്നു.  സംഗീതമേഖലയില്‍ സമഗ്ര സംഭാവനകള്‍ കാഴ്ചവെച്ച അദ്ദേഹത്തിന് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മീഡിയവണ്‍ മാപ്പിളപ്പാട്ട് സമഗ്ര സംഭാവന പുരസ്‌കാരം, മലബാര്‍ മാപ്പിള കലാ സാഹിത്യ വേദിയുടെ എം.എസ്. ബാബുരാജ് പുരസ്‌കാരം, പ്രഥമ റംലബീഗം പുരസ്‌കാരം, അക്ബര്‍ ട്രാവെല്‍സ് ഇശല്‍ കലാരത്‌ന പുരസ്‌കാരം തുടങ്ങിയവ പ്രധാനമാണ്.

നജ്മ ഐബക്ക് ഹാളിൽ വെച്ച് നടന്ന അനുശോചന യോഗത്തിൽ എസ് എ എം ബഷീർ, ജി പി ചാലപ്പുറം, മഷൂദ് തങ്ങൾ, അൻവർ ബാബു വടകര , മുസ്തഫ ഏലത്തൂർ, റയീസ് വയനാട് , ഷെഫിർ വാടാനപ്പള്ളി, റഫീഖ് മേച്ചേരി, സലാം കൊല്ലം, സി പി എ ജലീൽ, ഷെരീഫ് നിട്ടൂർ 
തുടങ്ങിയവർ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img