
മയക്കുമരുന്ന് ഉപയോഗിച്ച് അപമര്യാദയായി പെരുമാറിയത് നടൻ ഷൈൻ ടോം ചാക്കോയാണെന്ന നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ വലിയ ചർച്ചകളാണ് സിനിമ ലോകത്ത് നടക്കുന്നത്. അതിനിടെ മടി മാല പാർവതി ഷൈൻ ടോം ചാക്കോയെ കുറിച്ച് പറഞ്ഞ വാക്കുകളും ചർച്ചകളിൽ നിറയുകയാണ്. ജോലിയിൽ കണിശക്കാരനായ പയ്യനാണ് ഷൈൻ എന്നായിരുന്നു മാല പാർവതി പ്രതികരിച്ചത്.
ഈ പയ്യൻ ജോലിയിൽ വളരെ കണിശക്കാരനായ ആളാണെന്ന് തന്നോട് പ്രതികരണം തേടിയ മാധ്യമങ്ങളോട് മാല പാർവതി പറഞ്ഞു. കണ്ടിന്യുവിറ്റി മിസ്റ്റേക്ക് പോലും ഷൈൻ വരുത്തില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. കണ്ടിന്യുവിറ്റി മിസ്റ്റേക്ക് വരുത്തില്ല, ഡയലോഗ് തെറ്റിക്കില്ല അങ്ങനെയൊക്കെ ഉള്ള ഒരാൾ കൂടിയാണ് ഷൈൻ. അതുകൊണ്ടാണല്ലോ ഇത്രയധികം സിനിമയും കിട്ടുന്നതെന്നും താരം പറയുന്നു.
അതേസമയം, വിൻസിക്കും ഷൈനുമിടയിൽ എന്തോ സംഭവിച്ചിട്ടുണ്ടെന്നും മാല പാർവതി പറയുന്നു. എന്തായാലും വിൻസിക്ക് ഇഷ്ടമല്ലാത്ത എന്തോ ഷൈൻ പറഞ്ഞു, അത് ഷൈൻ തമാശയായിട്ടാണോ പറഞ്ഞത് എന്ന് അറിയില്ല. ഇത് ഇന്നത്തെ കാലത്ത് ഒരു നേർരേഖയാണ്, തമാശയാണെന്ന് പറയുന്ന കാര്യങ്ങൾ കുറച്ച് തെറ്റിപ്പോയാൽ അത് മറ്റൊരു അർഥമാകും. അങ്ങനെ ഒരു അനുഭവത്തിലേക്ക് ഇപ്പോൾ കാര്യങ്ങൾ എത്തിയിരിക്കുകയാണ്. അതിന്റെ ഭവിഷ്യത്ത് എന്തായാലും ഷൈൻ അനുഭവിക്കുക എന്നേയുള്ളൂ. ഇത് സമൂഹത്തിന്റെ മുന്നിൽ ഒരു പാഠം കൂടിയാണ്.’’–നടി മാല പാർവതി പറഞ്ഞു.
ആളുടെ പേര് നടി വിൻസി തുറന്നു പറഞ്ഞത് നന്നായെന്നും മാല പാർവതി പറയുന്നു. വിൻസി ആദ്യം പേര് പറയാതിരുന്നതുകൊണ്ട് പലരും പല പേരുകളും ഊഹിച്ചു പറയുന്നത് കണ്ടിരുന്നെന്നും അവർ ചൂണ്ടിക്കാട്ടി.