05:48am 10 November 2026
NEWS
കഥാപാത്രങ്ങൾക്ക് പൂർണത നൽകുന്നത് ചമയം -പട്ടണം ഷാ
13/08/2026  10:46 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കഥാപാത്രങ്ങൾക്ക് പൂർണത നൽകുന്നത് ചമയം  -പട്ടണം ഷാ

 

കൊച്ചി: രംഗവേദികളിലും അഭ്രപാളിയിലും കഥാപാത്രങ്ങൾ പൂർണത കൈവരിക്കുന്നത് ചമയത്തിലൂടെയാണെന്ന് പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് പട്ടണം ഷാ.

ദൃശ്യകലകളിലെ  സന്ദർഭങ്ങളെ മിഴിവുറ്റതാകുന്നത് ചമയമാണ്.

ചമയം ഒഴിവാക്കി പകരം എഐ സംവിധാനത്തിലൂടെ രൂപപ്പെടുത്തുന്ന കഥാപാത്രങ്ങൾക്ക് വൈകാരിക ഭാവങ്ങളെ ഉൾക്കൊള്ളനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

നാടക് ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു എറണാകുളം ആക്ട്ലാബിൽ നടത്തിയ തീയേറ്റർ ടെക്നിക്കൽ ശില്പശാലയിൽ പ്രാക്ടിക്കൽ ക്ലാസ്സ്‌ നടത്തുകയായിരുന്നു അദ്ദേഹം.

മനുഷ്യനെ കഥാപാത്രമാക്കിയെടുക്കുന്ന സങ്കീർണമായ മാതൃകകൾ അദ്ദേഹം ശില്പശാലയിൽ സൃഷ്ടിച്ചു.

തുടർന്ന് നടന്ന സ്റ്റേജ് ലൈറ്റ് ഡിസൈൻ ശില്പശാല ശ്രീകാന്ത് കാമിയോ നയിച്ചു.

ഫ്രാൻസിസ് ഈരാവേലിൽ, കൊച്ചിൻ ബാബു, കെ.ജെ ലിന്നസ്, എ. എച് ഷാനവാസ്‌, സി.സി കുഞ്ഞുമുഹമ്മദ്‌, ഷിജുരാജ് തുടങ്ങിയവർ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img