NEWS
മേക്കപ്പ്, ലൈറ്റിംഗ് ശിൽപശാല 12ന്
10/08/2026 02:29 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചി: നാടക് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മേക്കപ്പ്, ലൈറ്റിംഗ് മേഖലകളിൽ ശിൽപശാലകൾ സംഘടിപ്പിക്കുന്നു.
ഈമാസം 12ന് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ആക്ട് ലാബ് തിയേറ്റർ സ്റ്റുഡിയോയിലാണ് ശിൽപശാല നടക്കുന്നത്.
നാടക - സിനിമാരംഗത്ത് ചമയത്തിന് നിരവധി ദേശീയ, സംസ്ഥാന അവാർഡുകൾ നേടിയ പട്ടണം ഷാ മേക്കപ്പ് ശിൽപശാലയ്ക്ക് നേതൃത്വം നൽകും.
അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന ലൈറ്റിംഗ് അദ്ധ്യാപകനും പ്രാക്ടീഷണറുമായ ശ്രീകാന്ത് കാരിയോ ലൈറ്റിംഗ് പരിശീലനം നയിക്കും.
വിദ്യാർത്ഥികൾക്കും കലാപ്രവർത്തകർക്കും ശിൽപശാല പ്രയോജനപ്പെടും.
താൽപര്യമുള്ളവർ 9496277873, 90614350901
നമ്പറിൽ ഷിബു കെ മാധവനെ ബന്ധപ്പെടനം.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.









