03:42pm 10 August 2026
NEWS
​മേക്കപ്പ്, ലൈറ്റിംഗ് ശിൽപശാല 12ന്
10/08/2026  02:29 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
​മേക്കപ്പ്, ലൈറ്റിംഗ് ശിൽപശാല 12ന്

 

​കൊച്ചി: നാടക് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മേക്കപ്പ്, ലൈറ്റിംഗ് മേഖലകളിൽ ശിൽപശാലകൾ സംഘടിപ്പിക്കുന്നു.

ഈമാസം 12ന് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ആക്ട് ലാബ് തിയേറ്റർ സ്റ്റുഡിയോയിലാണ് ശിൽപശാല നടക്കുന്നത്.

​നാടക - സിനിമാരംഗത്ത് ചമയത്തിന് നിരവധി ദേശീയ, സംസ്ഥാന അവാർഡുകൾ നേടിയ പട്ടണം ഷാ മേക്കപ്പ് ശിൽപശാലയ്ക്ക് നേതൃത്വം നൽകും.

അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന ലൈറ്റിംഗ് അദ്ധ്യാപകനും പ്രാക്ടീഷണറുമായ ശ്രീകാന്ത് കാരിയോ ലൈറ്റിംഗ് പരിശീലനം നയിക്കും.

​വിദ്യാർത്ഥികൾക്കും കലാപ്രവർത്തകർക്കും ശിൽപശാല പ്രയോജനപ്പെടും. 

താൽപര്യമുള്ളവർ 9496277873, 90614350901
നമ്പറിൽ ഷിബു കെ മാധവനെ  ബന്ധപ്പെടനം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img