
ദോഹ: ഇന്ത്യൻ എംബസിയുമായി സഹകരിച്ചു കൊണ്ട് ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി)
ഗാന്ധിജയന്തി ആഘോഷങ്ങളുടെഭാഗമായി ഒക്ടോബർ 2-ന് ഡിപിഎസ് മോഡേൺ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രശസ്ത നടനും സംവിധായകനുമായ മകരന്ദ് ദേശ്പാണ്ടെയുടെ നേതൃത്വത്തിലുള്ള നാടക സംഘ ത്തിന്റെ 'ഗാന്ധി' എന്ന ഏകാങ്ക നാടകം അരങ്ങേറുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറീയിച്ചു.ഒക്ടോബർ 2, വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് DPS മോഡേൺ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഹി.ഇ. വിപുൽ മുഖ്യാതിഥിയായി പങ്കെടുക്കും.ഹിന്ദി, മലയാളം, മറാത്തി, കന്നട, തെലുങ്ക്, തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുള്ളമകരന്ദ് ദേശ്പാണ്ഡെ
ജംഗിൾ, സർഫറോഷ്, സ്വദേഷ്, സത്യ, പുലിമുരുകൻ, ടു കൺട്രീസ്തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ അദ്ദേഹം നാടക രംഗത്ത് അൻമ്പതിലധികം
ഹ്രസ്വനാടകങ്ങളും 40-ലധികം പൂർണ്ണനാടകങ്ങളും രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
മഹാത്മാ ഗാന്ധിയുടെ ജീവിതവും ഉപദേശങ്ങളും സമൂഹത്തിൽ പ്രത്യേകിച്ച് വിദ്യാർത്ഥികൾക്കിടയിൽ വ്യാപിപ്പിക്കുന്നതിനായി ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി) ഗാന്ധിജയന്തി 2025 ആഘോഷങ്ങളുടെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികളാണ് കഴിഞ്ഞദിവസങ്ങളിലായി സംഘടിപ്പിച്ചത്.
"Resilient Earth, Responsible Living – The Gandhian Way" എന്ന ശീർഷകത്തിൽ ഇന്ത്യൻ എംബസിയും ഐ.സി.സി.യും ചേർന്ന് സെപ്റ്റംബർ 27-ന് ബിർള പബ്ലിക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ പരിസ്ഥിതി സംരക്ഷണവും കാലാവസ്ഥാ പ്രതിരോധ ശേഷിയും പ്രമേയമായ
സിപോസിയത്തിൽ
പ്രമുഖർ പങ്കെടുത്തു.
ഇന്ത്യൻ എംബസി എജുക്കേഷൻ, കൾച്ചറൽ ഫസ്റ്റ് സെക്രട്ടറി ഹരീഷ് പാണ്ഡേ അതിഥിയായിരുന്നു. സെപ്റ്റംബർ 26 മുതൽ 30 വരെ വിവിധഇന്ത്യൻ സ്‌കൂളുകളിലെ
വിദ്യാർത്ഥികൾക്കായി നിരവധി മത്സരങ്ങളും സംഘടിപ്പിച്ചു. ഐ സി സി അശോക ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ മകരന്ദ് ദേശ്പാണ്ടെ,
ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠൻ, പി എൻ ബാബുരാജ്, രവീന്ദ്ര പ്രസാദ്, സന്ദീപ് ശ്രീരാമറെഡ്‌ഡി, ശന്തന് ദേശ് പാണ്ടേ, അബ്രഹാം ജോസഫ്, നന്ദിനി അബ്ബ ഗൗനി, രാകേഷ് ഹഗ്, അഫ്സൽ അബ്ദുൽ മജീദ്, എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു











