08:59pm 27 October 2026
NEWS
സംസ്ഥാനത്ത് പൊലിസ് തലപ്പത്ത് വൻ അഴിച്ചുപണി; ഒമ്പത് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ ചുമതല.
27/10/2026  12:53 PM IST
ചെറുകര സണ്ണിലൂക്കോസ്
സംസ്ഥാനത്ത് പൊലിസ് തലപ്പത്ത് വൻ അഴിച്ചുപണി; ഒമ്പത് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ ചുമതല

 

സംസ്ഥാനത്തെ മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ഒമ്പത് ഐ.പി.എസ് ഉദ്യോഗസ്ഥർക്കാണ് പുതിയ ചുമതലകള്‍ നല്‍കിയത്.

അശ്വതി ജിജിയാണ് പുതിയ കൊല്ലം സിറ്റി ജില്ലാ പൊലിസ് മേധാവി. തിരുവനന്തപുരം ക്രൈംബ്രാഞ്ച് സെൻട്രല്‍ യൂനിറ്റ്-IV എസ്.പി തസ്തികയില്‍ നിന്നാണ് ഇവരെ മാറ്റിയത്. നിലവിലെ കൊല്ലം സിറ്റി പൊലീസ് കമീഷണറായ എം. ഹേമലതയെ എറണാകുളം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സ്പെഷ്യല്‍ സെല്‍ എസ്.പിയായി മാറ്റി നിയമിച്ചു.

എം.ജെ. സോജൻ: എറണാകുളം വിജിലൻസ് സെൻട്രല്‍ റേഞ്ച് എസ്.പി (മുമ്പ്: എറണാകുളം വിജിലൻസ് സ്പെഷല്‍ സെല്‍ എസ്‌.പി).

വി.ജി. വിനോദ്കുമാർ: തിരുവനന്തപുരം സിവില്‍ റൈറ്റ്സ് സംരക്ഷണ വിഭാഗം എസ്.പി (മുമ്പ്: ഇൻഫർമേഷൻ കമ്യൂണിക്കേഷൻ ആൻഡ് ടെക്നോളജി എസ്.പി).

എ. ഷാഹുല്‍ ഹമീദ്: സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് എസ്.പി - ടെക്നിക്കല്‍ ഇന്റലിജൻസ് (മുമ്പ്: തിരുവനന്തപുരം റേഞ്ച് ഇക്കണോമിക് ഒഫൻസ് വിങ് എസ്.പി).

ദീപക് ധൻഖർ: സ്പെഷല്‍ ആംഡ് പൊലിസ് (എസ്.എ.പി) കമാൻഡന്റ് (മുമ്പ്: തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പൊലിസ് കമീഷണർ - ലോ ആൻഡ് ഓർഡർ-II).

യോഗേഷ് മണ്ടായ: തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പൊലിസ് കമിഷണർ - ലോ & ഓർഡർ-II (മുമ്പ്: എസ്.എ.പി കമാൻഡൻ്റ്).

പ്രജിഷ് തോട്ടത്തില്‍: മലപ്പുറം സ്പെ‌ഷല്‍ ഓപറേഷൻ ഗ്രൂപ് (എസ്.ഒ.ജി) എസ്.പി (മുമ്പ്: സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് എസ്.പി - അഡ്‌മിനിസ്ട്രേഷൻ).

ശക്തി സിങ് ആര്യ: കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലിസ് കമീഷണർ - ലോ & ഓർഡർ ആൻഡ് ട്രാഫിക്-II (മുമ്പ്: റാപിഡ് റെസ്പോണ്‍സ് ആൻഡ് റെസ്‌ക്യൂ ഫോഴ്‌സ് കമാൻഡന്റ്).

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img