സംസ്ഥാനത്തെ മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ഒമ്പത് ഐ.പി.എസ് ഉദ്യോഗസ്ഥർക്കാണ് പുതിയ ചുമതലകള്‍ നല്‍കിയത്.
അശ്വതി ജിജിയാണ് പുതിയ കൊല്ലം സിറ്റി ജില്ലാ പൊലിസ് മേധാവി. തിരുവനന്തപുരം ക്രൈംബ്രാഞ്ച് സെൻട്രല്‍ യൂനിറ്റ്-IV എസ്.പി തസ്തികയില്‍ നിന്നാണ് ഇവരെ മാറ്റിയത്. നിലവിലെ കൊല്ലം സിറ്റി പൊലീസ് കമീഷണറായ എം. ഹേമലതയെ എറണാകുളം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സ്പെഷ്യല്‍ സെല്‍ എസ്.പിയായി മാറ്റി നിയമിച്ചു.
എം.ജെ. സോജൻ: എറണാകുളം വിജിലൻസ് സെൻട്രല്‍ റേഞ്ച് എസ്.പി (മുമ്പ്: എറണാകുളം വിജിലൻസ് സ്പെഷല്‍ സെല്‍ എസ്.പി).
വി.ജി. വിനോദ്കുമാർ: തിരുവനന്തപുരം സിവില്‍ റൈറ്റ്സ് സംരക്ഷണ വിഭാഗം എസ്.പി (മുമ്പ്: ഇൻഫർമേഷൻ കമ്യൂണിക്കേഷൻ ആൻഡ് ടെക്നോളജി എസ്.പി).
എ. ഷാഹുല്‍ ഹമീദ്: സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് എസ്.പി - ടെക്നിക്കല്‍ ഇന്റലിജൻസ് (മുമ്പ്: തിരുവനന്തപുരം റേഞ്ച് ഇക്കണോമിക് ഒഫൻസ് വിങ് എസ്.പി).
ദീപക് ധൻഖർ: സ്പെഷല്‍ ആംഡ് പൊലിസ് (എസ്.എ.പി) കമാൻഡന്റ് (മുമ്പ്: തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പൊലിസ് കമീഷണർ - ലോ ആൻഡ് ഓർഡർ-II).
യോഗേഷ് മണ്ടായ: തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പൊലിസ് കമിഷണർ - ലോ & ഓർഡർ-II (മുമ്പ്: എസ്.എ.പി കമാൻഡൻ്റ്).
പ്രജിഷ് തോട്ടത്തില്‍: മലപ്പുറം സ്പെഷല്‍ ഓപറേഷൻ ഗ്രൂപ് (എസ്.ഒ.ജി) എസ്.പി (മുമ്പ്: സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് എസ്.പി - അഡ്മിനിസ്ട്രേഷൻ).
ശക്തി സിങ് ആര്യ: കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലിസ് കമീഷണർ - ലോ & ഓർഡർ ആൻഡ് ട്രാഫിക്-II (മുമ്പ്: റാപിഡ് റെസ്പോണ്‍സ് ആൻഡ് റെസ്ക്യൂ ഫോഴ്സ് കമാൻഡന്റ്).
Photo Courtesy - Google









