
തിരുവനന്തപുരം: യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ സംസ്ഥാന പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി. നിലവിൽ ഇന്റലിജൻസ് മേധാവിയായിരുന്ന എ.ഡി.ജി.പി പി. വിജയനെ സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയായി നിയമിച്ചു. ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയായി എച്ച്. വെങ്കിടേഷിനെയും പുതിയ ജയിൽ മേധാവിയായി എ.ഡി.ജി.പി എസ്. ശ്രീജിത്തിനെയും നിയോഗിച്ചു. ജയിൽ മേധാവിയായിരുന്ന ബൽറാംകുമാർ ഉപാദ്ധ്യായയാണ് പുതിയ സായുധ പൊലീസ് ബറ്റാലിയൻ എ.ഡി.ജി.പി. ദിനേന്ദ്ര കശ്യപാണ് പുതിയ ഇന്റലിജൻസ് മേധാവി.
ഐ.ജി, ഡി.ഐ.ജി തലങ്ങളിലെ മാറ്റങ്ങൾ:
ഹർഷിത അട്ടല്ലൂരി: പൊലീസ് ആസ്ഥാനത്തെ ഐ.ജി (നിലവിൽ ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി ഐ.ജി).
എസ്. ശ്യാംസുന്ദർ: ക്രൈംബ്രാഞ്ച് ഐ.ജി (നിലവിൽ ഇന്റലിജൻസ് ഐ.ജി).
ആർ. നിശാന്തിനി: ഇന്റലിജൻസ് ഐ.ജി.
യതീഷ് ചന്ദ്ര: എറണാകുളം റേഞ്ച് ഡി.ഐ.ജി (നിലവിൽ കണ്ണൂർ റേഞ്ച് ഡി.ഐ.ജി).
കെ. കാർത്തിക്: തൃശൂർ റേഞ്ച് ഡി.ഐ.ജി (നിലവിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ).
ടി. നാരായണൻ: കണ്ണൂർ റേഞ്ച് ഡി.ഐ.ജി.
തലസ്ഥാനത്തിന് സ്വന്തം കമ്മിഷണർ; കോഴിക്കോട്ടും മാറ്റം
എറണാകുളം റേഞ്ച് ഡി.ഐ.ജിയായിരുന്ന തിരുവനന്തപുരം സ്വദേശി അരുൾ ആർ.ബി കൃഷ്ണയാണ് പുതിയ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ. മുൻ കെ.എസ്.ഇ.ബി ചീഫ് വിജിലൻസ് ഓഫീസറായിരുന്ന പ്രശാന്തൻ കാണി.ബി.കെയാണ് തിരുവനന്തപുരം റൂറൽ മേധാവി.
കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറായിരുന്ന മെറിൻ ജോസഫിനെ കോഴിക്കോട് റൂറൽ പൊലീസ് മേധാവിയാക്കി. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി ഷൗക്കത്തലിയാണ് പുതിയ കോഴിക്കോട് സിറ്റി കമ്മീഷണർ. ആലപ്പുഴയിൽ വെച്ച് കെ.എസ്.യു പ്രവർത്തകർക്ക് നേരെ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ നടത്തിയ മർദ്ദനം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനാണ് ഷൗക്കത്ത് അലി. ഇടുക്കി ജില്ലാ പൊലീസ് മേധാവി സാബു മാത്യുവിനെ കോട്ടയം ജില്ലാ പൊലീസ് മേധാവിയായും മാറ്റി നിയമിച്ചു.
പുതിയ ജില്ലാ പൊലീസ് മേധാവിമാരും ചുമതലകളും:
കൊല്ലം: ഷാജി സുഗുണൻ (എസ്.പി)
ആലപ്പുഴ: ടി.കെ. വിഷ്ണു പ്രദീപ് (എസ്.പി)
പാലക്കാട്: എ. അബ്ദുൾ റാഷി (എസ്.പി)
വയനാട്: എസ്. ദേവമനോഹർ (എസ്.പി)
കാസർകോട്: പി. നിതിൻരാജ് (എസ്.പി)
തൃശൂർ: മുഹമ്മദ് നദീമുദീൻ (എസ്.പി)
കണ്ണൂർ: ഉമേഷ് ഗോയൽ (എസ്.പി)
ഇടുക്കി: ഡോ. എ. നസീം (എസ്.പി)
റെയിൽവേ എസ്.പി: ബി. കൃഷ്ണകുമാർ
മറ്റ് നിയമനങ്ങൾ:
അനുജ് പളിവലിനെ പൊലീസ് ആസ്ഥാനത്തെ ക്രമസമാധാനചുമതലയുള്ള എ.ഐ.ജിയായും, ടി. ഫറാഷിനെ തീരദേശ പൊലീസ് എ.ഐ.ജിയായും നിയമിച്ചു. എം.പി. മോഹനചന്ദ്രൻനായർ (ക്രൈംബ്രാഞ്ച് എസ്.പി - കോഴിക്കോട്, വയനാട്), സി.എസ്. ഷാഹുൽ ഹമീദ് (ക്രൈംബ്രാഞ്ച് എസ്.പി - തിരുവനന്തപുരം സെൻട്രൽ യൂണിറ്റ് ഒന്ന്) എന്നിവരാണ് മറ്റ് പുതിയ ക്രൈംബ്രാഞ്ച് എസ്.പിമാർ.










