
തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയുടെ തലപ്പത്ത് വ്യാപക അഴിച്ചുപണി. ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി വിജയനെ നിയമിച്ചു. ഇതുവരെ ആ ചുമതല വഹിച്ചിരുന്ന എച്ച്. വെങ്കടേഷിനെ സ്ഥാനത്തുനിന്ന് മാറ്റി. അതേസമയം, ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കടേഷ് തുടരുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. എസ്. ശ്രീജിത്തിനെ ജയിൽ മേധാവിയായും ദിനേന്ദ്ര കശ്യപിനെ സംസ്ഥാന ഇന്റലിജൻസ് മേധാവിയായും നിയമിച്ചു. ബൽറാം കുമാർ ഉപാധ്യായ സായുധ പൊലീസ് ബറ്റാലിയൻ എഡിജിപിയായും ആർ. നിശാന്തിനി ഇന്റലിജൻസ് ഐജിയായും ചുമതലയേൽക്കും.
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായി അരുൺ ബി. കൃഷ്ണയെ നിയമിച്ചപ്പോൾ, ഹർഷിത അട്ടല്ലൂരിക്ക് പൊലീസ് ആസ്ഥാനത്തെ ഐജി പദവി ലഭിച്ചു. എ.പി. ഷൗക്കത്തലി പുതിയ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറാകും. കെ. കാർത്തിക് തൃശൂർ ഡിഐജിയായും യതീഷ് ചന്ദ്ര എറണാകുളം റേഞ്ച് ഡിഐജിയായും നിയമിതരായി.
മെറിൻ ജോസഫിനെ കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിയായും ബി.വി. വിജയ ഭാരത് റെഡ്ഡിയെ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറായും നിയമിച്ചു. സാബു മാത്യു കോട്ടയം ജില്ലാ പൊലീസ് മേധാവിയായും വിഷ്ണു പ്രദീപ് ടി.കെ. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയായും അബ്ദുൾ റാഷി എ. പാലക്കാട് ജില്ലാ പൊലീസ് മേധാവിയായും എസ്. ദേവ മനോഹർ വയനാട് ജില്ലാ പൊലീസ് മേധാവിയായും നിധിൻ രാജ് കാസർകോട് ജില്ലാ പൊലീസ് മേധാവിയായും ചുമതലയേൽക്കും.
ബി. കൃഷ്ണകുമാറിനെ റെയിൽവേ എസ്പിയായി നിയമിച്ചു. പ്രശാന്തൻ കാണി ബി.കെ. തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിയായും ഷാജി സുഗുണൻ കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവിയായും മുഹമ്മദ് നദീമുദ്ദീൻ തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയായും ഉമേഷ് ഗോയൽ കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയായും നിയമിതരായി.
ഡോ. നസീം എ. ഇടുക്കി ജില്ലാ പൊലീസ് മേധാവിയായും മോഹന ചന്ദ്രൻ കോഴിക്കോട്–വയനാട് ക്രൈംബ്രാഞ്ച് എസ്പിയായും അനുജ് പാലിവാൽ പൊലീസ് ആസ്ഥാനത്തെ എഐജിയായും ഫറാഷ് ടി. എറണാകുളം കോസ്റ്റൽ പൊലീസ് എഐജിയായും സി.എസ്. ഷാഹുൽ ഹമീദ് തിരുവനന്തപുരം ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ്–1 എസ്പിയായും നിയമിച്ചു.










