NEWS
ഡൽഹിയിൽ കേരളത്തിൽ നിന്നുള്ള എംപിമാരുടെ ഫ്ലാറ്റിൽ അഗ്നിബാധ
18/10/2025 04:08 PM IST
nila

ഡൽഹിയിൽ എംപിമാരുടെ ഫ്ലാറ്റിൽ അഗ്നിബാധ. ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് ഡൽഹിയിലെ ബ്രഹ്മപുത്ര അപ്പാർട്ട്മെന്റിൽ അഗ്നിബാധയുണ്ടായത്. ഫ്ലാറ്റിലെ ബേസ്മെൻറ് ഭാഗത്താണ് തീപിടിച്ചത്.
അഗ്നിരക്ഷാ സേന എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. അതേസമയം, നാശനഷ്ടമുണ്ട് എന്നാണ് റിപ്പോർട്ട്. ബേസ്മെൻറ് ഭാഗത്ത് കൂട്ടിയിട്ടിരുന്ന ഫർണിച്ചറുകൾ കത്തി നശിച്ചു. താഴത്തെ രണ്ട് നിലകൾ പൂർണമായി കത്തി നശിച്ചിട്ടുണ്ട്.
കേരളത്തിൽ നിന്നുള്ള ജെബി മേത്തർ, ജോസ് കെ മാണി, ഹാരിസ് ബീരാൻ എന്നിവരാണ് ബ്രഹ്മപുത്ര അപ്പാർട്ട്മെന്റിൽ താമസിക്കുന്നത്. എല്ലാ ഫ്ലാറ്റുകളിലെയും ആളുകളെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റിയതായാണ് വിവരം.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











