09:13am 24 June 2026
NEWS
'കുഞ്ഞാവ' പിടിയിലായത് 9.935 ഗ്രാം എംഡിഎംഎയുമായി
26/03/2026  10:31 AM IST
nila
കുഞ്ഞാവ പിടിയിലായത് 9.935 ഗ്രാം എംഡിഎംഎയുമായി

താമരശ്ശേരി: കൊടുവള്ളി–പൂനൂർ–നരിക്കുനി മേഖലകളിൽ ലഹരി വിൽപന നിയന്ത്രിച്ചിരുന്ന സംഘത്തിലെ പ്രധാനി പിടിയിൽ. ‘കുഞ്ഞാവ’ എന്ന പേരിൽ അറിയപ്പെടുന്ന  പൂനൂർ സ്വദേശി ജ്യോതിഷ് (32) ആണ് എക്സൈസിന്റെ പിടിയിലായത്. ഇയാളുടെ പക്കൽനിന്നും 9.935 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. 

തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ ശക്തമാക്കിയ പ്രത്യേക പരിശോധനയുടെ ഭാഗമായി നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇയാൾ എക്സൈസിന്റെ വലയിലായത്. കോഴിക്കോട് ഡെപ്യൂട്ടി കമ്മിഷണർ ജിമ്മി ജോസഫിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡും താമരശ്ശേരി സർക്കിൾ എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് ആറും സംഘവും ചേർന്നാണ് പരിശോധന നടത്തിയത്.

ജ്യോതിഷ് മുമ്പും നിരവധി ലഹരി കേസുകളിൽ പ്രതിയായിട്ടുണ്ടെന്ന് എക്സൈസ് അറിയിച്ചു. ഇയാളുമായി ബന്ധമുള്ള ലഹരി വ്യാപാര ശൃംഖലകളെ കൂടി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ലഹരി മാഫിയയെ പൂർണമായി ചെറുക്കാൻ പൊതുജനങ്ങളുടെ സഹകരണം നിർണായകമാണെന്നും അധികൃതർ വ്യക്തമാക്കി.

പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഷംസുദ്ദീൻ, പ്രിവന്റീവ് ഓഫീസർ ഷിഞ്ചുകുമാർ, ഡ്രൈവർ പ്രജീഷ് എന്നിവരോടൊപ്പം സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ ഷാജു, അജിത്ത്, അശിൽദ്, ജിത്തു എന്നിവരും പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Wayanad
img