01:43pm 22 April 2026
NEWS
മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ സപ്തതി ആഘോഷിച്ചു.
22/04/2026  11:28 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ സപ്തതി ആഘോഷിച്ചു.
HIGHLIGHTS

കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന സീറോമലബാർസഭ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ സപ്തതി ആഘോഷ സമ്മേളനത്തിൽ കേക്ക് മുറിക്കുന്നു. കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച്ബിഷപ്പുമാരായ മാർ ജോസഫ് പാംബ്ലാനി, മാർ തോമസ് തറയിൽ, മാർ ആൻഡ്രൂസ് താഴത്ത്, മാർ ഔഗേൻ കുര്യാക്കോസ് മെത്രാപ്പോലീത്ത, ബിഷപ്പുമാരായ മാർ ടോണി നീലങ്കാവിൽ, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, റൈറ്റ് റവ.ഡോ. ആന്റണി വാലുങ്കൽ, ഫാ. ഡോ. പോൾ ആച്ചാണ്ടി എന്നിവർ സമീപം.

 

കാക്കനാട്: സീറോമലബാർ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ എഴുപതാം ജന്മദിനാഘോഷങ്ങൾ സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ നടന്നു. പ്രശസ്ത മ്യൂസിക് ബാൻഡ്  'ക്യാൻഡിൽസ് ബാൻഡിന്റെ' പ്രാർത്ഥനാ ഗീതത്തോടെ ആരംഭിച്ച ചടങ്ങിൽ സഭാ ചാൻസലർ റവ. ഡോ. എബ്രഹാം കാവിൽപുരയിടത്തിൽ സ്വാഗതം ആശംസിച്ചു. 

മേജർ ആർച്ച്ബിഷപ്പ് എമിരറ്റസ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, കാൽഡിയൻ സിറിയൻ സഭയുടെ മെത്രാപ്പോലീത്ത ഔഗിൻ മാർ കുര്യാക്കോസ്, സിനഡ് സെക്രട്ടറി ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, സി.എം.ഐ പ്രിയോർ ജനറൽ ഫാ. പോൾ ആച്ചാണ്ടി, കത്തോലിക്ക കോൺഗ്രസ്  ഗ്ലോബൽ പ്രസിഡന്റ് പ്രൊഫ. രാജീവ് കൊച്ചുപറമ്പിൽ, തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ മദർ ഉഷ തുടങ്ങിയവർ സഭയുടെ വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് പിതാവിന് സപ്തതി ആശംസകൾ നേർന്നു സംസാരിച്ചു. ആർച്ച്ബിഷപ്പുമാരായ മാർ തോമസ് തറയിൽ, മാർ ആൻഡ്രൂസ് താഴത്ത് , ബിഷപ്പുമാരായ മാർ ടോണി നീലങ്കാവിൽ, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ റൈറ്റ് റവ. ആന്റണി വാലുങ്കൽ, യോഹന്നാൻ മാർ തിയോഡോഷിയസ്, എന്നിവരും  ശ്രീ ഹൈബി ഈഡൻ എം.പി., എം. എൽഎമാരായ ശ്രീ  റോജി എം. ജോൺ, ടി. ജെ. വിനോദ് തുടങ്ങിയരും ചടങ്ങിൽ പങ്കെടുത്തു. അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവിന്റെ ജീവിതത്തെയും ശുശ്രൂഷകളെയും ആസ്പദമാക്കി തയ്യാറാക്കിയ "വാക്കുകൾകൊണ്ട് ഹൃദയത്തെ തൊടുന്നൊരാൾ" എന്ന ഡോക്യുമെന്ററി ചടങ്ങിൽ പ്രദർശിപ്പിച്ചു. 

 മറുപടി പ്രസംഗം നടത്തിയ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ്, തനിക്ക് ലഭിച്ച സ്നേഹാദരങ്ങൾക്കും, ദൈവാനുഗ്രഹങ്ങൾക്കും സഭാംഗങ്ങളുടെ പ്രാർത്ഥനയ്ക്കും നന്ദി അറിയിച്ചു. തുടർന്ന് ഏപ്രിൽ 24 നു നാമഹേതുക തിരുനാൾ ആചരിക്കുന്ന അഭിവന്ദ്യ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിനും, അഭിവന്ദ്യ മാർ ജോർജ് മഠത്തിക്കണ്ടം പിതാവിനും മറ്റു ജോർജ് നാമധാരികൾക്കും ആശംസകൾ അർപ്പിച്ചു. ഫിനാൻസ് ഓഫീസർ ഫാ. ജോസഫ് തോലാനിക്കൽ നന്ദി രേഖപ്പെടുത്തി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img