04:46am 12 November 2026
NEWS
മേജർ ആർച്ചുബിഷപ്പിന്റെ വത്തിക്കാൻ സന്ദർശനം
11/12/2025  02:55 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
മേജർ ആർച്ചുബിഷപ്പിന്റെ വത്തിക്കാൻ സന്ദർശനം

 

സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ്  മാർ റാഫേൽ തട്ടിൽ പിതാവ്, സിനഡ് സെക്രട്ടറി ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പിതാവിനോടൊപ്പം പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ മാർപാപ്പയെ സന്ദർശിക്കുന്നതിനായി ഇന്നു രാവിലെ (11 /12 /2025 ) റോമിലേക്ക് യാത്രതിരിച്ചു. മേജർ ആർച്ചുബിഷപ്പിന്റെ അഭ്യർത്ഥനപ്രകാരം ലെയോ പതിനാലാമൻ മാർപാപ്പ വ്യക്തിപരമായ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിരിക്കുന്നത് 2025 ഡിസംബർ മാസം പതിനഞ്ചാം തീയതി രാവിലെ 10 മണിക്കാണ്. മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തുന്ന മേജർ ആർച്ചുബിഷപ്പും സിനഡ് സെക്രട്ടറിയും  പൗരസ്ത്യസഭകൾക്കുവേണ്ടിയുള്ള കാര്യാലയവും വത്തിക്കാനിലുള്ള മറ്റ്  കാര്യാലയങ്ങളും  സന്ദർശിക്കുന്നതാണ്. 

മേജർ ആർച്ചുബിഷപ്പിന്റെ വത്തിക്കാനിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണങ്ങൾ അവാസ്തവവും  സത്യവിരുദ്ധവുമാണെന്ന് അറിയിക്കുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img