02:00am 29 October 2026
NEWS
മജ്‌ലിസ് പൊതു പരീക്ഷ 2025:തിളക്കമാർന്ന വിജയവുമായി ഖത്തറിലെ അൽ മദ്‌റസ അൽ ഇസ്ലാമിയ; 13 മജ്‍ലിസ് സ്റ്റേറ്റ് ടോപ്പേഴ്‌സ്, 65 എ പ്ലസ്, 68 എ ഗ്രേഡ്
12/06/2025  12:43 PM IST
nila
മജ്‌ലിസ് പൊതു പരീക്ഷ 2025:തിളക്കമാർന്ന വിജയവുമായി  ഖത്തറിലെ അൽ മദ്‌റസ അൽ ഇസ്ലാമിയ; 13 മജ്‍ലിസ് സ്റ്റേറ്റ് ടോപ്പേഴ്‌സ്, 65 എ പ്ലസ്, 68 എ ഗ്രേഡ്.

ദോഹ: കേരള മദ്‌റസ എജുക്കേഷൻ ബോർഡ് (കെ. എം. ഇ. ബി) ഏപ്രിൽ മാസത്തിൽ നടത്തിയ പ്രൈമറി (ഏഴാം ക്ലാസ് ) പൊതു പരീക്ഷയിൽ  ഖത്തറിലെ അല്‍ മദ്‌റസ അല്‍ ഇസ്‌ലാമിയ  സ്ഥാപനങ്ങൾ മികച്ച വിജയം കൈവരിച്ചു. അൽ മദ്‌റസ അൽ ഇസ്ലാമിയ ശാന്തി നികേതൻ വക്‌റയിലെ ഐഷ ബിനോയ് ഇസ്മായിൽ, അൽ മദ്‌റസ അൽ ഇസ്ലാമിയ ദോഹയിലെ സഫ്ന സുമയ്യ എന്നിവർ 450 ൽ (447) മാർക്ക് വീതം നേടി  മജ്‍ലിസ് സ്റ്റേറ്റ് ടോപ്പേഴ്‌സിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. വക്‌റ ശാന്തിനികേതൻ മദ്‌റസയിലെ അംന നസ്‌മിൻ (446)   അൽ മദ്‌റസ അൽ ഇസ്ലാമിയ ദോഹയിലെ മാസിൻ അജ്മൽ (445), മിഷാൽ മുഹമ്മദ് (445) എന്നിവർ  മജ്‍ലിസ് സ്റ്റേറ്റ് ടോപ്പേഴ്‌സ് ലിസ്റ്റിൽ നാലും അഞ്ചും  സ്ഥാനങ്ങൾ നേടി. നാല് മദ്റസകളിലായി ആകെ 192 വിദ്യാർത്ഥികളാണ് ഇത്തവണ പൊതു പരീക്ഷ എഴുതിയത്.
ആകെ 103 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ അൽ മദ്റസ അൽ ഇസ്‌ലാമിയ  ശാന്തിനികേതൻ വക്റ 100% വിജയം രേഖപ്പെടുത്തി. 7 വിദ്യാർത്ഥികൾ മജ്‍ലിസ് സ്റ്റേറ്റ് ടോപ്പേഴ്‌സ് ലിസ്റ്റിൽ ഇടം പിടിച്ചു. 42 വിദ്യാർത്ഥികൾ എ പ്ലസ് ഗ്രേഡും 42 പേർ എ ഗ്രേഡും നേടി.
66 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ അൽ മദ്റസ അൽ ഇസ്‌ലാമിയ  ദോഹയിൽ 3 പേർ മജ്‍ലിസ് സ്റ്റേറ്റ് ടോപ്പേഴ്‌സ് ലിസ്റ്റിൽ ഇടം പിടിച്ചപ്പോൾ  14 പേർ എ പ്ലസ് ഗ്രേഡും 18 വിദ്യാർത്ഥികൾ  എ ഗ്രേഡും നേടി.
അൽ മദ്റസ അൽ ഇസ്‌ലാമിയ ബിൻ ഉംറാൻ  14 വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തി 100 ശതമാനം വിജയം കൈവരിച്ചു. ഇവിടെ 2   പേർ മജ്‍ലിസ് സ്റ്റേറ്റ് ടോപ്പേഴ്‌സിൽ ഉൾപ്പെട്ടപ്പോൾ   6   പേർ എ പ്ലസ് ഗ്രേഡും 3 പേർ എ ഗ്രേഡും നേടി.
അൽ മദ്റസ അൽ ഇസ്‌ലാമിയ  അൽഖോറിൽ ഒരു വിദ്യാർത്ഥി മജ്‍ലിസ് സ്റ്റേറ്റ് ടോപ്പേഴ്‌സിൽ ഇടം പിടിച്ചപ്പോൾ 3 എ പ്ലസ് ഗ്രേഡ്, 5 എ ഗ്രേഡ് എന്നിവയോടൊപ്പം 100 ശതമാനം വിജയം കരസ്ഥമാക്കി. ആകെ 9 വിദ്യാർത്ഥികളാണ് ഇവിടെ പരീക്ഷയെഴുതിയത്.
കേരളത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഗൾഫ് നാടുകളിൽ നിന്നുമായി നാലായിരത്തോളം വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ ഏറ്റവും കൂടുതല്‍  എ പ്ലസ് ,  എ ഗ്രേഡ് എന്നിവ  നേടിയ സ്ഥാപനമെന്ന ബഹുമതി വക്റ ശാന്തിനികേതൻ മദ്‌റസക്കു ലഭിച്ചു.
മികച്ച വിജയം നേടിയ മറ്റു വിദ്യാർത്ഥികൾ:
എ എം ഐ ശാന്തിനികേതൻ വക്റ -
മജ്‍ലിസ് ടോപ്പേഴ്‌സ്:
അമീൻ റസീം തൂമാറ്റ് (444), മൻഹ മുഹമ്മദ് ഷഫീക് (444), മുഹമ്മദ് വാസിൽ റാസി (444), ഐഷ മനാർ (441), ലാമിയ അദ്ബുൽ മനാഫ് (441)
ബിൻ ഉംറാൻ-
മജ്‍ലിസ് ടോപ്പേഴ്‌സ്: ഇൽഹാം അഹ്‌ലം (442), നബ്ഹ മുജീബ് (441)  
എ എം ഐ അൽ ഖോർ -
മജ്‍ലിസ് ടോപ്പേഴ്‌സ്:
 ഫഹ്മി അഹ്‌മദ്‌ (441)
തിളക്കമാർന്ന വിജയം നേടിയ വിദ്യാര്‍ഥികളെയും നേതൃത്വം നൽകിയ അധ്യാപകരെയും രക്ഷിതാക്കളെയും കാസിം ടി .കെ.(പ്രസിഡന്റ്, സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി)   മദ്രസ എഡ്യൂക്കേഷൻ ബോർഡ് ഹെഡ് അർഷദ് ഇ , ഡയറക്ടർ  മുഈനുദ്ധീൻ, മദ്രസ എഡ്യൂക്കേഷൻ ബോർഡ് അംഗങ്ങൾ,  മദ്‌റസ  പ്രിൻസിപ്പൽമാരായ ഡോ: അബ്ദുൽ വാസിഹ് , എം.ടി. ആദം, കെ എൻ മുജീബ് റഹ്മാൻ, മുജീബ് റഹ്മാൻ കൊടിയത്തൂർ,  തുടങ്ങിയവർ അനുമോദിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img