NEWS
ഇസ്രായേൽ ആരോപണം അസംബന്ധം: ഖത്തർ ബലിയാടല്ലെന്ന് മാജിദ് അൽ അൻസാരി
30/10/2026 11:33 AM IST
nila

ദോഹ:ഇസ്രായേൽ തിരഞ്ഞെടുപ്പിൽ ഖത്തർ ഇടപെടുന്നുവെന്ന ആരോപണങ്ങൾ പൂർണ്ണമായും തള്ളി ഖത്തർ വിദേശകാര്യ മന്ത്രാലയം. ചില രാഷ്ട്രീയക്കാരുടെ പരാജയങ്ങൾക്ക് ഖത്തറിനെ ബലിയാടാക്കാൻ അനുവദിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി വ്യക്തമാക്കി.
അടിസ്ഥാനരഹിതമായ ഇത്തരം വ്യാജ പ്രചാരണങ്ങൾക്കൊന്നും ഖത്തറിന്റെ നയതന്ത്ര ദൗത്യങ്ങളിൽ നിന്നോ മാധ്യസ്ഥ ശ്രമങ്ങളിൽ നിന്നോ രാജ്യത്തെ പിന്തിരിപ്പിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1967-ലെ അതിർത്തികൾ അടിസ്ഥാനമാക്കി, കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള ഫലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങൾക്ക് ഖത്തറിന്റെ പൂർണ്ണ പിന്തുണ തുടർന്നും ഉണ്ടാകുമെന്ന് അദ്ദേഹം ആവർത്തിച്ചു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










